കായികം

ഇന്ത്യന്‍ ടീമിലെ സെലക്ഷന്‍ എന്നത് ഞാന്‍ മനസില്‍ നിന്നും കളഞ്ഞിരിക്കുന്നു, സഞ്ജു സാംസണ്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുക എന്നത് ഞാന്‍ എന്റെ മനസില്‍ നിന്നും കളഞ്ഞിരിക്കുന്നു...മലയാളി താരം സഞ്ജു സാംസനാണ് ടീമിലേക്കുള്ള സെലക്ഷനെ കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നതേയില്ലെന്ന് പറയുന്നത്. ആ ചിന്തകള്‍ എന്റെ കളിയെ പിന്നോട്ടടിക്കുന്നു...

ടീം സെലക്ഷനെ കുറിച്ചുള്ള ചിന്തകള്‍ ഞാന്‍ ഇപ്പോള്‍ അവസാനിപ്പിച്ചു. കാരണം, അതിന് കുറിച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍ കളിയില്‍ പൂര്‍ണമായും ശ്രദ്ധ കൊടുക്കാന്‍ സാധിക്കുന്നില്ല. ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ അത് നമ്മുടെ ശ്രദ്ധ കളയുന്നു. ചതുരാശ്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയോട് പരായജപ്പെട്ടതിന് ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സഞ്ജുവിന്റെ പ്രതികരണം. സഞ്ജുവിനെ ഏഴാമനാക്കിയായിരുന്നു പരമ്പരയില്‍ ബാറ്റിങ്ങിന് ഇറക്കിയത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്താന്‍ സഞ്ജുവിനായി.

നന്നായി കളിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുവാനുള്ള സാധ്യതയുണ്ട്. പക്ഷേ ടീമില്‍ ഉള്‍പ്പെടുന്നത് ലക്ഷ്യം വെച്ച് നന്നായി കളിക്കാന്‍ ശ്രമിക്കുന്നതിന് പകരം ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ആസ്വദിച്ചു കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നും സഞ്ജു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍