കായികം

സ്‌റ്റേഡിയത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍, ലങ്കന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഒത്തുകളിയില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്കയിലെ ട്വിന്റി20 ലീഗ് മത്സരത്തിന് ഇടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ കണ്ടതോടെയാണ് ബോര്‍ഡ് ക്രിക്കറ്റ് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ഇവരുടെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരെ സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. 

ഒത്തുകളിക്ക് വേണ്ടി ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കില്‍ അത് തങ്ങളെ അറിയിക്കണം എന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കായിക മേഖലയിലെ അഴിമതികള്‍ക്ക് കടുത്ത ശിക്ഷ നിഷ്‌കര്‍ശിക്കുന്ന നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 

ഇന്ത്യക്കെതിരെ ഗല്ലിയില്‍ ശ്രീലങ്ക തോറ്റു തരികയായിരുന്നു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി അല്‍ജസീറയുടെ സ്റ്റിങ് ഓപ്പറേഷന്‍ വന്നതിന് പിന്നാലെ കടുത്ത നടപടികളാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്  സ്വീകരിക്കുന്നത്. ഇത്തരം അന്വേഷണങ്ങള്‍ക്കായി പ്രത്യേക പൊലീസ് സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത