കായികം

വിവാദങ്ങളെ കാറ്റില്‍ പറത്തി ധോനി, ബുള്ളറ്റില്‍ ഷിംലയുടെ നിരത്തിലൂടെ ചുറ്റിയടിക്കല്‍

സമകാലിക മലയാളം ഡെസ്ക്

ഷിംല: വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയുടെ ഷിംല സന്ദര്‍ശനം. പക്ഷേ ഫുള്‍ ടോസുകളെ ഹെലികോപ്ടര്‍ കണക്കെ പറത്തുന്ന തന്നെ ആ വിവാദച്ചൂടൊന്നും ബാധിക്കില്ലെന്ന് പറയുകയാണ് ധോനി, ബുള്ളറ്റില്‍ കുതിച്ച്.

ഷിംലയിലെ നിരത്തുകളിലൂടെ റോയല്‍ എന്‍ഫീല്‍ഡില്‍ കുതിക്കുന്ന ധോനിയുടെ വീഡിയോയാണ് ആരാധകര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. പൊലീസ് അകമ്പടിയേടെയാണ് ധോനിയുടെ ബൈക്ക് യാത്ര. 

ധോനിയുടെ ബൈക്കുകളോടുള്ള സ്‌നേഹം ആരാധകര്‍ക്ക് നന്നായി അറിയാം. നിരവധി തവണ ബൈക്കില്‍ പായുന്ന ധോനി അവര്‍ക്ക് മുന്നിലേക്ക് എത്തിയിട്ടുമുണ്ട്. എങ്കിലും ബൈക്കുമായി വീണ്ടും ധോനിയെ കാണുമ്പോഴും ആരാധകര്‍ക്ക് കൗതുകം മാറുന്നില്ല.

ധോനിയുടെ ഷിംല സന്ദര്‍ശനത്തിന്റെ ചിലവ സര്‍ക്കാര്‍ വഹിക്കുന്നതായിരുന്നു വിവാദത്തിലേക്ക് നയിച്ചത്. വ്യക്തിപരമായ ആവശ്യത്തിന് എത്തുന്ന താരത്തിന്റേയും കുടുംബത്തിന്റേയും ചിലവും സുരക്ഷയും സര്‍ക്കാര്‍ വഹിക്കുന്നത് എന്തിനെന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും