കായികം

കേരളം 455 ന് പുറത്ത് ; ബേസില്‍ തമ്പിക്ക് അര്‍ധസെഞ്ച്വറി; മധ്യപ്രദേശിന് 191 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം  : രഞ്ജിട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ മധ്യപ്രദേശിന് 191 റണ്‍സ് വിജയലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളം 455 റണ്‍സിന് ഓള്‍ഔട്ടായി. കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോട് 193 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

ആദ്യ ഇന്നിംഗ്‌സില്‍ വെറും 63 റണ്‍സിന് പുറത്തായ കേരളം രണ്ടാമിന്നിംഗ്‌സില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നാലു വിക്കറ്റിന് 38 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു കേരളത്തിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. 

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ബേബിയും വിഷ്ണു വിനോദുമാണ് കേരളത്തെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. സച്ചിന്‍ബേബി 143 റണ്‍സെടുത്ത് പുറത്തായി. എട്ടാം വിക്കറ്റില്‍ വിഷ്ണു വിനോദിന് മികച്ച പിന്തുണ നല്‍കിയ പേസ് ബൗളര്‍ അര്‍ധ സെഞ്ച്വറി നേടി. ബേസില്‍ 57 റണ്‍സെടുത്ത് പുറത്തായി. 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നാണ് രണ്ടാമിന്നിംഗ്‌സില്‍ കേരളത്തെ തകര്‍ത്തത്. ആവേസ് ഖാനും ശുഭം ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. മധ്യപ്രദേശ് ആദ്യ ഇന്നിംഗ്‌സില്‍ 328 റണ്‍സെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍