കായികം

മൊണാ ലിസ പോലെയാണ് കോഹ് ലി; ചൂണ്ടിക്കാണിക്കാന്‍ ഒരു തെറ്റുമില്ലെന്ന് മുന്‍ ഓസീസ് താരം

സമകാലിക മലയാളം ഡെസ്ക്

കോഹ് ലിയുടെ കളിയിലെ പോരായ്മ കണ്ടെത്താന്‍ ശ്രമിക്കുന്നത് മൊണാ ലിസ പെയ്ന്റിങ്ങിലെ കുറ്റങ്ങള്‍ തേടുന്നത് പോലെയാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോന്‍സ്. കവര്‍ ഡ്രൈവുകള്‍ അടിക്കാതെ നിയന്ത്രിക്കുക, പല ഏരിയയിലേക്ക് ബൗള്‍ ചെയ്യുക എന്നിവയാണ് കോഹ് ലിയെ തളയ്ക്കാനുള്ള തന്ത്രമായി ഓസീസ് മുന്‍ താരം പറയുന്നത്. 

കോഹ് ലിയുടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം അതി ഗംഭീരമായിരുന്നു. എട്ട് ഇന്നിങ്‌സില്‍ നിന്ന് നാല് സെഞ്ചുറിയാണ് കോഹ് ലി നേടിയത്. കവര്‍ ഡ്രൈവിലൂടേയും, മിഡ് വിക്കറ്റിലൂടേയും അനായാസം പന്ത് പായിച്ചാണ് കോഹ് ലി അന്ന് സ്‌കോര്‍ കണ്ടെത്തിയതെന്നും ജോന്‍സ് ചൂണ്ടിക്കാണിക്കുന്നു. 

മാത്രമല്ല, കോഹ് ലിയെ ഒരു കാരണത്താലും പ്രകോപിപ്പിക്കരുത് എന്ന നിര്‍ദേശവും ജോന്‍സ് ഓസീസ് താരങ്ങള്‍ക്ക് നല്‍കുന്നു. കോഹ് ലിയോട് സംസാരിക്കുകയോ, പ്രകോപിപ്പിക്കുകയോ അരുത്. അദ്ദേഹത്തെ അടുത്ത സുഹൃത്താക്കുക എന്നും അദ്ദേഹം ഓസീസ് കളിക്കാരോടായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്