കായികം

ആരാധകര്‍ കലിപ്പില്‍ ; ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മരണപ്പോരാട്ടം ; എതിരാളി ജാംഷഡ്പൂര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മരണപ്പോരാട്ടം. കരുത്തരായ ജാംഷഡ്പൂര്‍ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മല്‍സരം തുടങ്ങുന്നത്. 

ഒമ്പത് കളികളില്‍ നിന്ന് എട്ടുപോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മല്‍സരത്തില്‍ എടികെ കൊല്‍ക്കത്തക്കെതിരെ നേടിയത് മാത്രമാണ് ഈ സീസണിലെ ഏക വിജയം. ഒരു തോല്‍വി കൂടി പിണഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ടൂര്‍ണമെന്റിലെ ഭാവി തന്നെ അവസാനിക്കാമെന്ന സ്ഥിതിയാണ്. 

അതേസമയം 10 കളികളില്‍ നിന്നും 15 പോയിന്റുള്ള ജാംഷഡ്പൂര്‍ പട്ടികയില്‍ നാലാംസ്ഥാനത്താണ്. കളിച്ച് 10 കളികളില്‍ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ എന്നതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. 

തുടര്‍ച്ചയായ സമനിലയിലും അവസാന നിമിഷം തോല്‍വി വഴങ്ങുന്നത് ആവര്‍ത്തിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കലിപ്പിലാണ്. ഈ രീതി തുടരാനാണ് ഭാവമെങ്കില്‍, പിന്തുണയുമായി സ്റ്റേഡിയത്തിലെത്തുന്നത് അവസാനിപ്പിക്കുമെന്ന് ആരാധകര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

ഐഎസ്എല്ലിനെ തന്നെ ഏറ്റവും അധികം ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ടുതന്നെ ആരാധകരുടെ കലിപ്പും ടീമിനെ സമ്മര്‍ദത്തിലാക്കുന്നു. ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മത്തേയൂസും ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ