കായികം

മോഡ്രിച്ചിന്റെ ബാലന്‍ ദി ഓര്‍ നേട്ടത്തിന് പിന്നില്‍ മാഫിയയും പണക്കൊഴുപ്പും; ആരോപണവുമായി ക്രിസ്റ്റ്യാനോയുടെ സഹോദരി

സമകാലിക മലയാളം ഡെസ്ക്

ആറാം വട്ടം ബാലന്‍ ദി ഓറില്‍ മുത്തമിടാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിക്കാതിരുന്നതിന് പിന്നില്‍ മാഫിയയുടേയും പണക്കൊഴുപ്പിന്റേയും കളിയാണെന്ന് യുവന്റ്‌സ് താരം ക്രിസ്റ്റ്യാനോയുടെ സഹോദരി. വിലയിരുത്തപ്പെട്ടിരുന്നത് പോലെ മോഡ്രിച്ച് തന്നെ ബാലന്‍ ദി ഓറില്‍ മുത്തമിട്ടപ്പോള്‍ രണ്ടാമത് എത്തുവാനെ പോര്‍ച്ചുഗല്‍ താരത്തിനായിരുന്നുള്ളു. 

ഫിഫയുടെ സുവര്‍ണ താരത്തിനുള്ള അവാര്‍ഡും ക്രിസ്റ്റ്യാനോയുടെ കൈകളില്‍ നിന്നും മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് റയലിനെ എത്തിച്ചും, റഷ്യയില്‍ നാല് വട്ട വല കുലുക്കിയും, യുവന്റ്‌സിലേക്ക് 100 മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫറിലൂടെ എത്തിയും ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണില്‍ നിറഞ്ഞു നിന്നിരുന്നു. 

ബാലന്‍ ദി ഓറിന് ക്രിസ്റ്റിയാനോ അര്‍ഹനാണ് എന്ന് വലിയൊരു പക്ഷം ഇപ്പോഴും വിശ്വസിക്കുമ്പോള്‍ താരത്തിന്റെ കുടുംബം ഉറപ്പായും ആ വിശ്വസം ഉള്‍ക്കൊള്ളുന്നവരായിരിക്കുമല്ലോ...നിര്‍ഭാഗ്യവശാല്‍ ഇതാണ് നമ്മള്‍ ജീവിക്കുന്ന ലോകം, ഭാവിയയാലും പണത്താലും ഭരിക്കപ്പെടുന്ന ലോകം എന്നാണ് ക്രിസ്റ്റിയാനോയുടെ സഹോദരി എല്‍മ അവീരോ ഇന്‍സ്റ്റഗ്രാമില്‍ കൂടി പ്രതികരിച്ചത്. 

ഈ ദുഷിച്ചതിനെല്ലാം മുകളിലാണ് ദൈവത്തിന്റെ ശക്തി. ദൈവം സമയം എടുക്കും. പക്ഷേ തോല്‍ക്കില്ലെന്നും ക്രിസ്റ്റിയാനോയുടെ സഹോദരി പറയുന്നു. ഫുട്‌ബോള്‍ അറിയുന്ന എല്ലാവര്‍ക്കും ലോകത്തിലെ മികച്ച താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് എന്നാണ് താരത്തിന്റെ മറ്റൊരു സഹോദരിയായ കാതിയ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)