കായികം

അന്റോണിയോ ജര്‍മന്‍ ഗോകുലം കേരള വിട്ടു; മാനേജ്‌മെന്റുമായുള്ള അസ്വാരസ്യങ്ങളെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മികച്ച നേട്ടങ്ങളുമായി ഗോകുലം കേരള മുന്നോട്ടു പോകവെ ടീം വിട്ട് ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മന്‍. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ജര്‍മന്‍ ക്ലബ് വിടുകയാണ് എന്നാണ് ഗോകുലം കേരളയുടെ പ്രതികരണം. ടീം വിട്ട് താരം നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. 

ഈ സീസണിലായിരുന്നു ജര്‍മന്‍ ഗോകുലം കേരളയിലേക്ക് എത്തുന്നത്. ചില സമയങ്ങളില്‍ സന്തോഷങ്ങള്‍ക്കാണ് പ്രധാന്യം നല്‍കേണ്ടത് എന്ന് പറഞ്ഞാണ് ക്ലബ് വിടുന്നതായുള്ള ജര്‍മന്റെ പ്രഖ്യാപനം. ഗോകുലത്തിന് വേണ്ടി ആറ് കളിയില്‍ ഇറങ്ങിയ ജര്‍മന്‍ രണ്ട് വട്ടമാണ് വല കുലുക്കിയത്. 

ജര്‍മന്‍ ടീം വിടുന്നതില്‍ ഗോകുലം മാനേജ്‌മെന്റുമായുള്ള അസ്വാരസ്യങ്ങളാണെന്ന് വ്യക്തമാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ജര്‍മന്റെ തീരുമാനം എന്നാണ് ഗോകുലം കേരള പ്രതികരിച്ചത്. ഐലീഗ് സീസണിന്റെ തുടക്കത്തില്‍ ഫോമിലല്ലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം ഫോമിലേക്ക് എത്തുന്നതിന്റെ സൂചനകള്‍ കഴിഞ്ഞ കളികളില്‍ നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍