കായികം

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 15 റണ്‍സ് ലീഡ് ; ഓസീസ് 235 ന് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ് : അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസ് 235 റണ്‍സിന് എല്ലാവരും പുറത്തായി. 

72 റണ്‍സെടുത്ത് ഓസീസ് ഇന്നിംഗ്‌സിന്റെ നടുന്തൂണായ ട്രാവിസ് ഹെഡിനെ മുഹമ്മദ് ഷമി പുറത്താക്കിയതോടെയാണ് ഇന്ത്യ മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയത്. ഹെഡിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 

മഴയെ തുടര്‍ന്ന് വൈകിയായിരുന്നു മൂന്നാംദിനം കളി ആരംഭിച്ചത്. 191 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന്, സ്‌കോര്‍ ബോര്‍ഡില്‍ 204 റണ്‍സെത്തിയപ്പോള്‍ ബുംറ പ്രഹരമേല്‍പ്പിച്ചു. 15 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്ത്. എന്നാല്‍ പിന്നീടെത്തിയ നഥാന്‍ ലിയോണിനൊപ്പം ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയി.  സ്‌കോര്‍ 235 ലെത്തിയപ്പോള്‍ ഹെഡിനെ പുറത്താക്കി ഷമിയാണ് ഓസീസ് ചെറുത്തുനില്‍പ്പിന് കടിഞ്ഞാണിട്ടത്. തൊട്ടടുത്ത പന്തില്‍ ഹേസല്‍വുഡിനെയും പുറത്താക്കി ഷമി ഓസീസ് ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടു. 

ഇന്ത്യയ്ക്കു വേണ്ടി ബുംറയും അശ്വിനും മൂന്നു വിക്കറ്റുകല്‍ വീതം നേടി. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 250 റണ്‍സാണ് എടുത്തിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ