കായികം

ഒന്നര മീറ്റര്‍ നീണ്ടെത്തിയ ഗൂഗ്ലി; ഏഴ് വയസുകാരന്റെ ഡെലിവറി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

അവന്‍ പോലും ചിന്തിച്ചിരുന്നിരിക്കില്ല, ആ ബോള്‍ അങ്ങിനെ പോയി കുറ്റി തെറിപ്പിക്കുമെന്ന്. പക്ഷേ സംഭവിച്ചു. ഏഴ് വയസുകാരനായ കശ്മീരിന്റെ കുട്ടി ബൗളറുടെ വീഡിയോയണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. അവന്റെ ഗൂഗ്ലിയെ അഭിനന്ദിച്ച് സാക്ഷാല്‍ ഷെയ്ന്‍ വോണ്‍ തന്നെ മുന്നോട്ടു വരികയും ചെയ്തു. 

ഔട്ട്‌സൈഡ് ലൈനില്‍ കുത്തി എത്തിയ ഗൂഗ്ലി കുത്തി തിരിഞ്ഞ് സ്റ്റമ്പ് കുലുക്കി. നൂറ്റാണ്ടിന്റെ ബോള്‍, ഒന്നര മീറ്റര്‍ നീണ്ട ഗൂഗ്ലി എന്ന തലക്കെട്ടോടെ ഒരു  കശ്മീരി മാധ്യമപ്രവര്‍ത്തകനാണ് അവന്റെ ഡെലിവറി ലോകത്തിന് മുന്നില്‍ എത്തിച്ചത്. ഷെയ്ന്‍ വോണ്ട അവനെ അഭിനന്ദിച്ച് എത്തിയതിന് പുറമെ, ഇന്ത്യ-ഓസീസ് അഡ്‌ലെയ്ഡ് ടെസ്റ്റിന് ഇടയിലും കശ്മീരി ബാലന്റെ കിടിലന്‍ ഗൂഗ്ലി കമന്റേറ്റര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി. അപ്രതീക്ഷിതമായി വിക്കറ്റ് വീണപ്പോഴുള്ള അവന്റേയും കൂട്ടുകാരുടേയും ആഘോഷവും ഇന്റര്‍നെറ്റ് കീഴടക്കുകയാണ്. ട്വിറ്ററില്‍ കശ്മീരി മധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ തന്നെ എണ്‍പതിനായിരത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍