കായികം

ഓസീസിന് ഇന്ത്യയെ തോല്‍പ്പിക്കണ്ടേ? 117 വര്‍ഷം പഴകിയ റെക്കോര്‍ഡ് മറികടക്കണം

സമകാലിക മലയാളം ഡെസ്ക്

നാലാം ദിനം 307 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോര്‍ ഒതുങ്ങിയതോടെ 323 റണ്‍സായിരുന്നു ഒന്നര ദിവസം ബാക്കിയുള്ളപ്പോള്‍ ആതിഥേയരുടെ മുന്നിലേക്ക് എത്തിയത്. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ജയം ഓസീസിന് മുന്നിലുണ്ട്. പക്ഷേ ജയം പിടക്കണം എങ്കില്‍ 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഓസ്‌ട്രേലിയയ്ക്ക് മറികടക്കേണ്ടത്. 

നാലാം ഇന്നിങ്‌സില്‍ ഓസീസ് പിന്തുടര്‍ന്ന് ജയിച്ചിരിക്കുന്ന അഡ്‌ലെയ്ഡിലെ ഉയര്‍ന്ന സ്‌കോര്‍ 315 റണ്‍സാണ്. 1902ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്. അഞ്ചാം ദിനം അഡ്‌ലെയ്ഡില്‍ ബാറ്റിങ് ദുഷ്‌കരമാകുന്നതോടെ ഈ റെക്കോര്‍ഡ് മറികടന്ന് ഓസീസ് ജയം പിടിക്കാനുള്ള സാധ്യത വിരളമാണ്. 

അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ പാകിസ്താനെതിരെ ദുബൈയില്‍ ടെസ്റ്റ് സമനിലയിലാക്കാന്‍ തങ്ങള്‍ നടത്തിയ ചെറുത്ത് നില്‍പ്പിന്റെ ഓര്‍മയും ഓസീസിന് ഊര്‍ജം നല്‍കും. പകിസ്താനെതിരെ നാലാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സാണ് ഓസീസ് സ്‌കോര്‍ ചെയ്തത്. ലോക ഒന്നാം നമ്പര്‍ സ്പിന്നര്‍ യാസിര്‍ ഷായും, റാങ്കിങ്ങില്‍ മൂന്നാമതുള്ള മുഹമ്മദ് അബ്ബസുമുള്ളു ബൗളിങ് നിരയെ നേരിട്ടായിരുന്നു അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്