കായികം

ബാലന്‍ ദി ഓറില്‍ അഞ്ചാം സ്ഥാനം; ഫ്രീകിക്ക് വിസ്മയം തീര്‍ത്ത് മെസിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ബാലന്‍ ദി ഓറില്‍ അഞ്ചാമത് എത്തിയ താരം. മോഡ്രിച്ച് ബാലന്‍ ദി ഓര്‍ ഏറ്റുവങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വീണ്ടും ഫുട്‌ബോള്‍ മൈതാനത്ത് തന്റെ മാന്ത്രിക കാലുകള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് മെസി. ലാ ലീഗയില്‍ മെസിയുടെ വിസ്മയിപ്പിക്കുന്ന ഫ്രീകിക്ക് ഗോളുകളിലൂടെ തകര്‍പ്പന്‍ ജയം പിടിച്ച് ബാഴ്‌സ. 

എസ്പ്യാനോളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാറ്റാലന്‍സ് തകര്‍ത്തുവിട്ടത്. 17ാം മിനിറ്റില്‍ കിടിലന്‍ ഫ്രീകിക്കിലൂടെ വല കുലുക്കിയതിന് പിന്നാലെ ഡെംബാലെയ്ക്ക് ഗോളാകാന്‍ പാകത്തില്‍ പാസ് നല്‍കി വീണ്ടും മെസിയുടെ തകര്‍പ്പന്‍ കളി. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഡെംബാലയുടെ പാസില്‍ നിന്നും സുവാരസും ഗോള്‍ വല കുലുക്കി ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. 

65ാം മിനിറ്റില്‍ വീണ്ടും മെസിയുടെ അസാധ്യ ഫ്രീകിക്ക്. എസ്പ്യാനോളിന്റെ ലോപെസിന് ഒരു സാധ്യതയുമുണ്ടായില്ല. ജയത്തോടെ ലാ ലീഗയില്‍ സെവിയ്യയും അത്‌ലറ്റികോ മാഡ്രിഡും ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും ബാഴ്‌സയ്ക്ക് വീണ്ടും ആശ്വാസമായി. മൂന്ന് പോയിന്റ് വ്യത്യാസം മാത്രമാണ് രണ്ടാമതുള്ള സെവിയയ്യുമായി ബാഴ്‌സയ്ക്കുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി