കായികം

സമ്മാനദാന ചടങ്ങിനിടെ നിയന്ത്രണം വിട്ട് വില്യംസണ്‍; ട്രോഫി സ്വയമെടുത്ത്, ചെക്ക് വലിച്ചെറിഞ്ഞ് കീവീസ് നായകന്‍

സമകാലിക മലയാളം ഡെസ്ക്


49 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര പിടിക്കുകയായിരുന്നു ന്യൂസിലാന്‍ഡ്. ചരിത്ര വിജയത്തിലേക്ക് ടീമിനെ എത്തിച്ചതിന് ശേഷം സമ്മാനദാന ചടങ്ങിനിടെ നായകന്‍ കെയ്ന്‍ വില്യംസണിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലാവുന്നത്. വളരെ നാളുകള്‍ക്ക് ശേഷമാകും തമാശ നിറഞ്ഞൊരു സമ്മാനദാന ചടങ്ങ് ക്രിക്കറ്റ് പ്രേമികള്‍ കാണുന്നത് എന്നാണ് ഇന്റര്‍നെറ്റ് ലോകത്തിലെ സംസാരം. 

വില്യംസണ്‍ കിരീടം നല്‍കാന്‍ പാനലിസ്റ്റിനെ അവതാരകന്‍ റമീസ് രാജ ക്ഷണിക്കുന്നതിന് ഇടയില്‍ ട്രോഫിയുമെടുത്ത് വില്യംസണ്‍ പോയ്ക്കഴിഞ്ഞു. പക്ഷേയതൊരു കല്ലുകടിയാക്കാതെ റമീസ് രാജ അവതരിപ്പിച്ചു. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. ടീം അംഗങ്ങളുടെ അടുത്തേക്ക് വില്യംസണ്‍ ട്രോഫിയുമായി എത്തവെ, സഹതാരങ്ങളില്‍ ഒരാള്‍ സമ്മാനമായി കിട്ടിയ ചെക്ക് ഉയര്‍ത്തി കാട്ടികൊണ്ട് നിന്നു. 

വില്യംസണ്‍ ആ ചെക്ക് വാങ്ങി സൈഡിലേക്കെറിഞ്ഞു. കീവീസിനെ പോലെ, ക്രിക്കറ്റിനെ അതിന്റെ യഥാര്‍ഥ സ്പിരിറ്റില്‍ കാണുന്ന ടീമിന്റെ ഭാഗത്ത് നിന്നും ഇത്തരം സമീപനങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ് വീഡിയോ വൈറലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ വില്യംസണിന്റെ ഭാഗത്ത് നിന്നുമുണ്ടായ കൗതുകകരമായ സംഭവമായിട്ട് അതിനെ കണ്ടാല്‍ മതിയെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി