കായികം

പൂജാരയെ കോഹ് ലി ബാംഗ്ലൂരിലെത്തിക്കണം, ഗുണങ്ങള്‍ പലതുണ്ട്‌

സമകാലിക മലയാളം ഡെസ്ക്

പൂജാരയുടെ ബാറ്റിങ് ശൈലി ഐപിഎല്ലിന് യോജിച്ചതല്ലെന്നാണ് പൊതുവെ പറയുന്നത്. കഴിഞ്ഞ സീസണില്‍ പൂജാരയെ സ്വന്തമാക്കാന്‍ ആരും മുന്നോട്ടു വന്നുമില്ല. പക്ഷേ ഇത്തവണ, അഡ്‌ലെയ്ഡ് ടെസ്റ്റ് കഴിഞ്ഞതോടെ ഫ്രാഞ്ചൈസികളുടെ നിലപാട് ഒന്ന് മാറിയേക്കും...

പൂജാരയെ ബാംഗ്ലൂരിലെത്തിക്കാന്‍ കോഹ് ലി തയ്യാറായാല്‍ ബാംഗ്ലൂരിന് പലതുണ്ട് ഗുണങ്ങള്‍. ബൗളര്‍മാരെ തുണച്ച അഡ്‌ലെയ്ഡില്‍ 89 റണ്‍സില്‍ നിന്നും 123 റണ്‍സിലെത്താന്‍ പൂജാരയ്ക്ക് വേണ്ടി വന്നത് 18 ബോള്‍ മാത്രമാണ്. പക്ഷേ ചിന്നസ്വാമിയിലെ ഫ്‌ലാറ്റ് പിച്ച് പൂജാരയ്ക്ക ഇണങ്ങുന്നതല്ല എന്നതാണ് പൂജാരയെ പ്രതികൂലമായി ബാധിക്കുന്ന ഘടകം. എന്നാല്‍ തകര്‍പ്പന്‍ അടിച്ചു കളിക്ക് പൂജാര തയ്യാറായില്ലെങ്കില്‍ പോലും, ചില പിച്ചുകളില്‍ വിക്കറ്റ് കളയാതെ റണ്‍സ് സ്‌കോര്‍ ചെയ്ത് മുന്നോട്ടു പോകേണ്ട സാഹചര്യം വരുമ്പോള്‍ പൂജാരയെ അവിടെ ഉപയോഗപ്പെടുത്താന്‍ ബാംഗ്ലൂരിന് സാധിക്കും. 

50 ലക്ഷം മാത്രമാണ് പൂജാരയുടെ അടിസ്ഥാന വില. വമ്പന്‍ വിലകൊടുത്ത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ ടീമില്‍ എത്തിച്ചിട്ടും ബാംഗ്ലൂരിന് അതിന്റെ ഗുണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കുറഞ്ഞ വിലയ്ക്ക് പൂജാരയെ ടീമില്‍ എത്തിച്ചാല്‍ ഡ്രസിങ്ങ് റൂമിലും കോഹ് ലിക്കും സംഘത്തിനും അതിന്റെ ഗുണം ലഭിക്കും. ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ടെക്‌നിക്കുകളിലെ മേന്മയും, ഷോട്ട് തിരഞ്ഞെടുക്കുന്നതിലെ മികവും പൂജാരയെ സ്വന്തമാക്കുന്നതിലൂടെ ബാംഗ്ലൂരിന് ഗുണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്