കായികം

ബൗളിങ് മാറ്റത്തിന് കോഹ് ലിക്ക് പന്തിന്റെ നിര്‍ദേശം; അമ്പരന്ന് കോഹ് ലിയും

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡില്‍ റെക്കോര്‍ഡ് തീര്‍ത്തതിനായിരുന്നില്ല റിഷഭ് പന്ത് ശ്രദ്ധിക്കപ്പെട്ടത്. ഓസീസ് താരങ്ങളെ ഇടംവലം തിരിയാതെ സ്ലെഡ്ജ് ചെയ്താണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പന്ത് നേടിയത്. പെര്‍ത്തിലേക്ക് എത്തുമ്പോള്‍ സ്വന്തം നായകനെ പോലും പന്ത് വെറുതെ വിടുന്നില്ല. 

പാര്‍ട് ടൈം സ്പിന്നറായി ഇന്ത്യ ഉപയോഗിച്ച ഹനുമാ വിഹാരിയോട് ഒരു ഘട്ടത്തില്‍ ലെങ്ത് മാറ്റി എറിയാന്‍ പന്ത് കോഹ് ലിയോട് നിര്‍ദേശിക്കുന്നതാണ് ക്രിക്കറ്റ് ലോകം കേട്ടത്. നിങ്ങളുടെ പ്ലാന്‍ അനുസരിച്ചാണ് വിഹാരി ബൗള്‍ ചെയ്യുന്നത്. അവനോട് പിച്ച് അപ്പ ചെയ്യിക്കാന്‍ പറയൂ എന്നാണ് കോഹ് ലിയെ പോലും ഞെട്ടിച്ച് പന്ത് പറയുന്നത്. 

പന്ത് ഇങ്ങനെ നിര്‍ദേശിച്ചുവെങ്കിലും വിഹാരി ഇടംകയ്യന്‍ ബാറ്റ്‌സ്മാന്റെ ഓഫ് സ്റ്റമ്പിലേക്ക് തന്നെ എറിഞ്ഞ് ഷോണ്‍ മാര്‍ഷിനെ പന്തിന്റെ കൈകളിലേക്ക് എത്തിച്ചു. എന്നാല്‍ ആ ക്യാച്ച് എടുക്കാന്‍ പന്തിനായില്ല. നിസാരമായ ക്യാച്ച് പന്ത് അവിടെ നഷ്ടപ്പെടുത്തി. അതോടെ എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പകരം പന്ത് തന്റെ കളിയില്‍ തന്നെ ശ്രദ്ധിക്കണം എന്നാണ് യുവതാരത്തിന് വിവിധ കോണില്‍ നിന്നും ഉയരുന്ന നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്