കായികം

ഞെട്ടിയവരില്‍ ബാംഗ്ലൂരുമുണ്ട്‌; വനിതാ ടീം കോച്ചാവാനുള്ള നീക്കം ഗാരി അറിയിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ ഗാരി കിര്‍സ്റ്റനുമുണ്ട്. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാല്‍ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖം ഡിസംബര്‍ 20ന് നടക്കാനിരിക്കെ സംഭവം കേട്ട് ഞെട്ടിയവരുടെ കൂട്ടത്തില്‍ ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമുണ്ട്. 

വരുന്ന സീസണില്‍ ഗാരിയെയാണ് അവര്‍ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡാനിയല്‍ വെട്ടോറിയെ ഒഴിവാക്കിയാണ് മാറ്റം. എന്നാല്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിനെ ഗാരി ഒന്നും അറിയിച്ചില്ലെന്നാണ് ബാംഗ്ലൂര്‍ ടിം വൃത്തങ്ങള്‍ പറയുന്നത്. 

മറ്റ് പദവികള്‍ നോക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളെ ഒന്നും അദ്ദേഹം അറിയിച്ചിട്ടില്ല. വനിതാ ടീമിന്റെ പരിശീലകനായാലും, ഈ ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നത് വരെ ബാംഗ്ലൂരിന്റെ കോച്ചായി അദ്ദേഹം തുടരുമെന്നും ബാംഗ്ലൂരിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. എന്നാല്‍ ബാംഗ്ലൂരിന്റേയും, വനിതാ ക്രിക്കറ്റ് ടീമിന്റേയും ചുമതലകള്‍ ഒരുമിച്ച് കൈകാര്യം ചെയ്താലും പ്രശ്‌നമില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഹെര്‍ഷല്‍ ഗിബ്‌സ്, ഒവൈസ് ഷാ ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഗാരി കിര്‍സ്റ്റന് ഒപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ തയ്യാറായിരിക്കുന്നത്. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗയ്കവാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ അഡ്‌ഹോക് കമ്മിറ്റിയാകും പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം നടത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍