കായികം

രോഹിത്തിനെ പോലെ നല്ല മനുഷ്യര്‍ ക്രിക്കറ്റില്‍ അധികമില്ല; മുംബൈയിലേക്കുള്ള വരവിന് പിന്നാലെ യുവി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ ഇന്ത്യന്‍സിനോട് നന്ദി പറയുകയാണ് യുവിയുടെ ആരാധകര്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ പിന്തുണച്ചവര്‍ ഞങ്ങള്‍ ടീം വിടുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പറയുന്നുണ്ട്. ഈ നിലയിലാണ് ഞാന്‍ കൂടുതല്‍ മികച്ച് നില്‍ക്കുന്നതെന്ന് പറഞ്ഞ് യുവിയും ആരാധകരുടെ ആവേശം കൂട്ടുന്നു. മുംബൈ ഇന്ത്യന്‍സിലേക്കുള്ള വരവിനേയും, രോഹിത്തിന്റെ നായകത്വത്തേയും സച്ചിനേയും സഹീറിനേയുമെല്ലാം കുറിച്ച് ഇപ്പോള്‍ പറയുകയാണ് യുവി. 

എന്നെ സ്വീകരിക്കാന്‍ തയ്യാറായ, എനിക്ക് പിന്തുണ നല്‍കുന്ന ടീമിന്റെ ഭാഗമാവണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇവിടെ അതെനിക്ക് ലഭിച്ചു. പത്ത് വര്‍ഷമായി മുംബൈയിലാണ് താമസിക്കുന്നത്. ഒടുവില്‍ മുംബൈയില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ഒരു രക്ഷയുമില്ലാത്ത നായകനാണ് രോഹിത്. ശാന്തനായിരിക്കാന്‍ രോഹിത്തിന് കഴിയും. കളിക്കാരനായും നായകനായും മനുഷ്യനായും എന്റെ കണ്‍മുന്നിലൂടെയായിരുന്നു രോഹിത്തിന്റെ വളര്‍ച്ചയെന്നും യുവരാജ് പറയുന്നു. 

ഇക്കാലമത്രയും ഞാന്‍ കണ്ട ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ഒരു നല്ല മനുഷ്യനാണ് രോഹിത്. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ എനിക്ക് നല്ലതായിരുന്നില്ല. ഇത്തവണ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. നല്ല പെര്‍ഫോമന്‍സ് വരിക തന്നെ ചെയ്യുമെന്നും യുവി പറയുന്നു. രോഹിത്ത് മുംബൈയ്ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നും യുവി മധ്യനിരയില്‍ കളിക്കുമെന്നും ടീം ഉടമ ആകാശ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി