കായികം

ഞങ്ങള്‍ അന്ധരല്ല; ജഡേജയുടെ ഫിറ്റ്‌നസ് കമന്റില്‍ രവി ശാസ്ത്രിക്കെതിരെ വിമര്‍ശനം ഉയരുന്നു

സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് രവീന്ദ്ര ജഡേജ പെര്‍ത്തില്‍ കളിക്കാതിരുന്നത് എന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയുടെ വാക്കുകള്‍. ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന് നേര്‍ക്ക് ചോദ്യങ്ങള്‍ ഉയരുകയാണ്. ഞങ്ങള്‍ കണ്ണു കാണാത്തവരല്ലെന്നാണ് ആരാധകര്‍ ശാസ്ത്രിയോട് പറയുന്നത്.

പെര്‍ത്തില്‍ സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ ഇറങ്ങിയപ്പോള്‍ ജഡേജ ഫീല്‍ഡ് ചെയ്യാന്‍ പകരക്കാരനായി ഇറങ്ങിയിരുന്നു. മാത്രമല്ല, പെര്‍ത്തില്‍ സഹതാരം ഇഷാന്ത് ശര്‍മയുമായി ജഡേജ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതെല്ലാം ആരാധകര്‍ക്ക് മുന്നിലുണ്ടെന്നിരിക്കെ ശാസ്ത്രിയുടെ പ്രതികരണത്തോട് രൂക്ഷമായിട്ടാണ് ആരാധകരുടെ മറുപടി. 

ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാ എങ്കില്‍ എന്തിന് അവസാന പതിമൂന്നില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നു. രവി ശാസ്ത്രി നുണ പറയുകയാണ്, എല്ലാവരേയും വിഡ്ഡിയാക്കുവാനാണ് ശാസ്ത്രിയുടെ ശ്രമം എന്നെല്ലാമാണ് ആരാധകര്‍ ഉന്നയിക്കുന്ന വിമര്‍ശനം. പെര്‍ത്തില്‍ നാല് പേസര്‍മാരെ മാത്രം ഇറക്കിയ ഇന്ത്യയുടെ നീക്കം വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടായില്ലെന്ന ശാസ്ത്രിയുടെ വാദം. തോളിലേറ്റ ഇഞ്ചക്ഷന്റെ ആഘാതത്തില്‍ നിന്നും മുക്തനായിരുന്നില്ല ജഡേജ എന്നായിരുന്നു ശാസ്ത്രി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം