കായികം

അനുഷ്കയ്ക്കൊപ്പം പുതുവത്സരത്തെ വരവേറ്റ് കോഹ്‌ലി; ആഘോഷം സിഡ്നിയിൽ; ആശംസയുമായി ട്വിറ്ററിൽ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ കീഴടക്കി ചരിത്ര വിജയം സ്വന്തമാക്കിയാണ് ഇന്ത്യൻ ടീം പുതുവത്സരത്തെ ഇത്തവണ വരവേറ്റത്. ഒന്നാം ഇന്നിങ്സിലെ മെല്ലപ്പോക്ക് ബാറ്റിങും ഡിക്ലറേഷനുമൊക്കെ വിരാട് കോഹ്‌ലിക്ക് വൻ വിമർശനം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിജയം ആ വിവാദങ്ങളുടെ മുനയൊടിച്ചു. പരമ്പര 2-1ന് മുന്നിൽ നിൽക്കുന്നതിന്റെ ആശ്വാസത്തിൽ പുതുവത്സരം ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കൊപ്പം ആഘോഷിക്കുകയാണ് കോഹ്‌ലി. ഇത്തവണ സിഡ്നിയിലാണ് ഇരുവരും പുതുവത്സരം ആഘോഷിച്ചത്. 

ആരാധകർക്ക് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ കോഹ്‌ലി. ട്വിറ്ററിൽ ഭാര്യ അനുഷ്കയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് കോഹ്‌ലിയുടെ ആശംസ. 'ഓസ്‌ട്രേലിയയില്‍ നിന്നുള്ള ന്യൂ ഇയര്‍ ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നു. നല്ലൊരു വര്‍ഷം ആശംസിക്കുന്നു. മനോ​ഹരമായൊരു വർഷമായിരിക്കാൻ ദൈവം അനു​ഗ്രഹിക്കട്ടെ'. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് കോഹ്‌ലിയുടെ കുറിപ്പ്. 

കോഹ്‌ലിക്കൊപ്പം ഭുവനേശ്വർ കുമാറും ന്യൂ ഇയർ ആശംസകളുമായി ട്വിറ്ററിൽ പോസ്റ്റിട്ടു. സഹതാരങ്ങൾക്കും അവരുടെ കുടുംബത്തിനുമൊപ്പമുള്ള ചിത്രമാണ് ഭുവനേശ്വർ പങ്കിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ