കായികം

കൗമാര ലോകകപ്പ് ഫൈനല്‍ : ഇന്ത്യയ്‌ക്കെതിരെ ഓസീസിന് തകര്‍ച്ചയോടെ തുടക്കം 

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ് ചര്‍ച്ച് : കൗമാര ലോകകിരീടത്തിന്റെ അവകാശികള്‍ ആരെന്ന് ഇന്നറിയാം. ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയയ്ക്ക് പതറിയ തുടക്കം. 59 റണ്‍സെടുക്കുന്നതിനിടെ ഓസീസിന്റെ മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യന്‍ താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തിച്ചു. 

28 റണ്‍സെടുത്ത എഡ്വേര്‍ഡ്‌സ്, 14 റണ്‍സെടുത്ത ബ്രയന്റ്, 13 റണ്‍സെടുത്ത ജെ ജെ സാംഗ എന്നിവരെയാണ് ഇന്ത്യന്‍ യുവതാരങ്ങള്‍ പുറത്താക്കിയത്. ഇഷാന്‍ പോറലിനാണ് രണ്ടു വിക്കറ്റ്. സാംഗയുടെ വിക്കറ്റ് നാഗര്‍കോട്ടിയും നേടി. ഇന്ത്യയും ഓസ്‌ട്രേലിയയും സെമി കളിച്ച ടീമിനെ അതേപടിയാണ് ഫൈനലിലും അണിനിരത്തിയത്. 

പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. അതേസമയം അത്ഭുത പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാനെ കീഴ്‌പ്പെടുത്തിയാണ് കംഗാരുക്കള്‍ കലാശപ്പോരിനെത്തിയത്. ടൂര്‍ണമെന്റില്‍ ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍, ഓസീസിനെ ഇന്ത്യ 100 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. 

ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്നു തവണ വീതം അണ്ടര്‍ 19 ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2000 ല്‍ മുഹമ്മദ് കൈഫും, 2008 ല്‍ വിരാട് കോഹ്‌ലിയും, 2012 ല്‍ ഉന്‍മുക്ത് ചന്ദുമാണ് കിരീടം നാട്ടിലെത്തിച്ചത്. 1988,2002,2010 വര്‍ഷങ്ങളിലാണ് ഓസീസ് കിരീടം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ