കായികം

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്; ഐഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍ : ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് നടക്കും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മല്‍സരം. ആദ്യ ഏകദിനത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. 

അതേസമയം പരമ്പരയില്‍ തിരിച്ചുവരാന്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്. എന്നാല്‍ താരങ്ങളുടെ പരിക്കാണ് പ്രോട്ടീസിനെ
വലയ്ക്കുന്നത്. സൂപ്പര്‍ ബാറ്റ്‌സാമാന്‍ എബി ഡിവില്ലിയേഴ്‌സിന് പുറമെ, നായകന്‍ ഹാഫ് ഡുപ്ലെസിയും പരിക്കിനെ തുടര്‍ന്ന് പിന്‍മാറി. യുവതാരം ഐഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. 

ഐഡന്‍ മാര്‍ക്രം

രണ്ടാമത്തെ ഏകദിനമല്‍സരം മാത്രം കളിക്കുന്ന 23 കാരനായ മാര്‍ക്രമിനെ നായകനാക്കിയ ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍മാരുടെ നടപടി ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തി. പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ മാര്‍ക്രം നയിക്കുമെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കി. ഡുപ്ലെസിക്ക് പകരം നായകനാകുമെന്ന് കരുതപ്പെട്ട സീനിയര്‍ താരങ്ങളായ ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍ എന്നിവരെ തഴഞ്ഞാണ് യുവതാരമായ മാര്‍ക്രത്തെ നായകനാക്കിയത്. 

ദക്ഷിണാഫ്രിക്കന്‍ നായകനാകുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് മാര്‍ക്രം. ഭാവി ടീമിനെ രൂപപ്പെടുത്തുക ലക്ഷ്യമിട്ട്, വിഷന്‍ 2019 ന്റെ ഭാഗമായാണ് മാര്‍ക്രത്തെ നായകനാക്കിയതെന്ന് സെലക്ഷന്‍ കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡി വ്യക്തമാക്കി. 2014 ലെ അണ്ടര്‍ 19 ലോകകിരീടം നേടിയ ക്യാപ്റ്റനാണ് മാര്‍ക്രം. പരിക്കേറ്റ ഡുപ്ലെസിക്ക് പകരം ഫര്‍ഹാന്‍ ബഹാര്‍ദീനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ