കായികം

ഭുവിയെ ഓള്‍ റൗണ്ടറായി കാണാന്‍ കോഹ് ലിക്ക് പറ്റില്ലേ? ഇതാ സച്ചിന്‍ വരെ പറഞ്ഞു കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതാരാണ്? ഭുവനേശ്വര്‍ കുമാര്‍ അല്ലാതെയാരെന്ന് മറുത്തൊന്ന് ചിന്തിക്കാതെ ക്രിക്കറ്റ് പ്രേമികള്‍ മറുപടി പറയും. എന്നിട്ടും ഭുവിയെ എന്തുകൊണ്ട് ഓള്‍ റൗണ്ടര്‍ എന്ന പേരില്‍ പരിഗണിക്കുന്നില്ല എന്ന പരാതിയാണ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നത്. 

എന്നാല്‍ ജന്മദിനം ആഘോഷിക്കുന്നതിന് ഇടയില്‍ ഭുവിക്ക് ഓള്‍ റൗണ്ടര്‍ എന്ന നിലയിലെ അഭിനന്ദനവും അംഗീകരവും നല്‍കി, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ. ബോള്‍ കൊടുക്കു, അവന്‍ വിക്കറ്റ് നേടും. ബാറ്റു കൊടുക്കൂ, അവന്‍ റണ്‍സ് നേടിത്തരും. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും ആശ്രയിക്കാവുന്ന താരത്തിന് ജന്മദിനാശംസകള്‍ എന്നായിരുന്നു സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. 

27 ജന്മദിനങ്ങള്‍ ഭുവി ആഘോഷിച്ചുവെങ്കിലും ഇന്ത്യയുടെ സൈലന്റ് ഹീറോയുടെ 28ാം ജന്മദിനമാണ് ഭുവിക്കും ആരാധകര്‍ക്കും ഏറെ മധുരം നല്‍കുന്നത്. ക്രിക്കറ്റ് ലോകത്ത് സ്വിങ് സ്‌ഫോടനങ്ങള്‍ നടത്തി ഇന്ത്യയ്ക്ക് കരുത്താവുന്ന മീററ്റില്‍ നിന്നുമുള്ള വലം കയ്യന്‍ ബൗളര്‍ക്കുള്ള ജന്മദിനാശംസകളായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)