കായികം

ഷെയ്ന്‍  വോണ്‍ വീണ്ടും കോച്ചാകും; കിരീടത്തില്‍ കണ്ണും നട്ട് രാജസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക റോള്‍ ഓസിസ് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണായിരുന്നു. രാജസ്ഥാന്‍ കിരീടം നേടുമെന്ന് ആരും അന്ന് പ്രവചിച്ചിരുന്നില്ല.വളരെ അപ്രതീക്ഷിതമായിരുന്നു റോയല്‍സിന്റെ കിരീടധാരണം. എല്ലാത്തിനു പിന്നിലും വോണിന്റെ കൗശലബുദ്ധിയായിരുന്നു. അത്ര മികച്ച,പേരുകേട്ട താരങ്ങളല്ലായിരുന്നു രാജസ്ഥാനിലുണ്ടായിരുന്നത്. വോണിന്റെ കൃത്യമായ കരുനീക്കങ്ങളാണ് കപ്പുയര്‍ത്താന്‍ രാജസ്ഥാന് സഹായകമായത്.

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 11ാം സീസണില്‍ മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സില്‍ വോണുമുണ്ടാകാന്‍ സാധ്യത. ഐപിഎല്ലില്‍ തിരിച്ചെത്തുന്നതായും കൂടുതല്‍ വിശദാംശങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ പുറത്തുവിടാന്‍ കഴിയുമെന്നും ട്വിറ്ററില്‍ വോണ്‍ വെളിപ്പെടുത്തിയതാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച.

എന്നാല്‍ ഇക്കുറി ഐപിഎല്ലില്‍ വോണിന്റെ ചുമതല എന്തായിരിക്കുമെന്ന് വ്യക്തമല്ല. നായകനായി ഓസീസ് താരം സ്റ്റീവ് സ്മിത്ത് രാജസ്ഥാനിലെത്തിയതിനാല്‍ വോണിനെ പരിശീലകനായി ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായാണ് സൂചന. ഐപിഎല്‍ ലേലത്തില്‍ ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിച്ച രാജസ്ഥാനിലേക്ക് വോണ്‍ മടങ്ങിയെത്തിയാല്‍ കൂടുതല്‍ കരുത്താകുമെന്നാണ് കരുതപ്പെടുന്നത്. 2008 മുതല്‍ 2011 വരെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച വോണ്‍ 50 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു