കായികം

രണ്ട് മിനിറ്റില്‍ കൂടുതല്‍ ഷവര്‍ ഉപയോഗിക്കരുത്;  കേപ്ഡൗണില്‍ ഇന്ത്യ ജയിച്ചു കയറിയത് ഇങ്ങനേയും കൂടിയാണ്‌

സമകാലിക മലയാളം ഡെസ്ക്

അനായാസം 34ാം സെഞ്ചുറിയിലേക്കും എത്തി നായകന്‍ ടീമിനെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഏകദിന പരമ്പര നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കി. കേപ്ഡൗണില്‍ 124 റണ്‍സിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തപ്പോള്‍ മറ്റൊരു കൗതുകകരമായ വാര്‍ത്ത കൂടിയാണ് ദക്ഷിണാഫ്രിക്കന്‍ നഗരത്തില്‍ നിന്നും വരുന്നത്.  

കേപ്  ഡൗണില്‍ കുളിച്ച് ഫ്രഷ് ആകുന്നതിനും ഇന്ത്യന്‍ താരങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. രണ്ട് മിനിറ്റില്‍ കൂടുതല്‍ സമയം ഷവര്‍ ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. വെള്ളത്തിന്റെ അപര്യാപ്തത മൂലമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. മൂന്നാം ഏകദിനത്തിന് മുന്‍പുള്ള പരിശീലനത്തിന് ശേഷവും, മത്സര സമയത്തുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ എങ്ങിനെ ഈ നിയന്ത്രണത്തെ മറികടന്നുവെന്നാണ് ഉയരുന്ന ചോദ്യം. എന്നാല്‍ വെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ടീം അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍