കായികം

കളി ഞങ്ങള്‍ മറന്നുവെന്ന് കരുതിയോ? തകര്‍പ്പന്‍ ബാറ്റിങ്ങിന് ശേഷം സെവാഗ്, ട്രോളി ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

ഐസ് ക്രിക്കറ്റ് ചലഞ്ചിലെ സെവാഗിന്റെ വെടിക്കെട്ട കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ പലരും സമൂഹമാധ്യമങ്ങളിലൂടേയും മറ്റും പ്രകടിപ്പിച്ചത് കടുത്ത നിരാശയായിരുന്നു. വിരേന്ദര്‍ സെവാഗ് എന്ന ചെകുത്താനെ കളിക്കളത്തില്‍ നിന്നും നേരത്തെ പറഞ്ഞുവിട്ടുവെന്നോര്‍ത്തുള്ള നിരാശ. 

31 ബോളില്‍ നിന്നും അഞ്ച് സിക്‌സുകള്‍ ഉള്‍പ്പെടെ പറത്തിയായിരുന്നു നെഗറ്റീവ് ഏഴ് ഡിഗ്രി സെല്‍ഷ്യസില്‍, മഞ്ഞുവീഴുന്ന അല്‍പൈന്‍ റേഞ്ചില്‍ സെവാഗ് 62 റണ്‍സ് അടിച്ചു കൂട്ടിയത്. ഷാഹിദ് അഫ്രീദിയുടെ റോയല്‍സ് ഇലവനെതിരെ തകര്‍ത്ത് കളിച്ചതിന് ശേഷം മാസ് ട്വീറ്റുമായി സെവാഗ് ട്വിറ്ററിലുമെത്തി. 

ഒരു അങ്കത്തിനുള്ള ആയുധം ഇനിയും പക്കലുണ്ട്, കളി ഞങ്ങള്‍ മറന്നിട്ടില്ലെന്നായിരുന്നു സെവാഗിന്റെ ട്വിറ്റ്. ഒറ്റ വരി ട്വീറ്റുകളുടെ ഹീറോയായ സെവാഗിന്റെ ട്വീറ്റ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. അതങ്ങനെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ മുന്നിലേക്കുമെത്തി. എന്താ പറഞ്ഞത് വീരു എന്ന് കളിയാക്കി ഗാംഗുലിയുടെ റീട്വീറ്റുമെത്തി. 

സെവാഗിന്റേതിന് പുറമെ സൈമണ്ട്‌സിന്റെ ബാറ്റിങ്ങിന്റേയും മികവില്‍ ഡയമണ്ട്‌സ് 20 ഓവറില്‍ 164 റണ്‍സിലെത്തി. പക്ഷേ ഒവൈസ് ഷാ അഞ്ച് സിക്‌സുകള്‍ പറത്തി 74 റണ്‍സോടെ തിളങ്ങിയപ്പോള്‍ ജയം അഫ്രീദിയുടെ ടീമിനൊപ്പം നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു