കായികം

എല്ലാത്തിലും ജയിക്കാനാണ് ഞാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്, ബാലന്‍ ദി ഓറും, സാഞ്ചസ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ആഴ്‌സണലില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറാനുണ്ടായ കാരണം വ്യക്തമാക്കി അലക്‌സിസ് സാഞ്ചസ്. ഓള്‍ഡ് ട്രഫോര്‍ഡിന്റെ ഭാഗമാകുന്നതോടെ തനിക്ക് എല്ലാത്തിലും ജയിക്കാനാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് സാഞ്ചസ് തുറുന്നു പറയുന്നു. 

ജുലൈയില്‍ ആഴ്‌സണലുമായുള്ള സാഞ്ചസിന്റെ കരാര്‍ അവസാനിക്കുന്നിടത്തേക്ക് എത്തിയപ്പോഴും, ആഴ്‌സണലിലെ മറ്റ് സാഹതാരങ്ങള്‍ സാഞ്ചസിനെതിരെ തിരിഞ്ഞപ്പോഴും താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഓഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി സാഞ്ചസിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ സിറ്റി വീണ്ടും സാഞ്ചസിനായി ശ്രമിച്ചെങ്കിലും പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ വിലയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചിലിയന്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു.  

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബാണ് യുനൈറ്റഡ്. ഇവിടേക്ക് ഇപ്പോള്‍ എത്തിയത് കൊണ്ടല്ല  ഞാനത് പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ എനിക്കത് ബോധ്യമായതാണ്. ആഴ്‌സണലും മികച്ച ക്ലബുകളുടെ കൂട്ടത്തില്‍ ഒന്നാണ്. ട്രോഫികള്‍ ജയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. 

മുന്നേറ്റം ഉണ്ടാകുന്നതിന് വേണ്ടിയാണ് ഞാന്‍ ആഴ്‌സണല്‍ വിട്ടത്. കളിക്കാരന്‍ എന്ന നിലയില്‍ എനിക്ക് കൂടുതല്‍ പഠിക്കുകയും വേണം. ആഗോള തലത്തില്‍ തന്നെ വലിയ ക്ലബാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എല്ലാം ജയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടേയ്ക്ക് വരില്ലായിരുന്നു എന്നും സാഞ്ചസ് വ്യകത്മാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു