കായികം

കുട്ടിഞ്ഞോയെ ബെഞ്ചിലിരുത്തി, പക്ഷേ 65 മിനിറ്റ് കളിച്ച ഇനിയെസ്റ്റയേക്കാള്‍ 25 മിനിറ്റ് കൊണ്ട് ആരാധകരെ കയ്യിലെടുത്ത് കുട്ടിഞ്ഞോ

സമകാലിക മലയാളം ഡെസ്ക്

ഈബറിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്  ബാഴ്‌സ ജയിച്ചു കയറിയെങ്കിലും 142 മില്യണ്‍ യൂറോയ്ക്ക് വാങ്ങിയ കുട്ടിഞ്ഞോയെ ബെഞ്ചിലിരുത്തിയ വാല്‍വെര്‍ദെയുടെ നടപടിയായിരുന്നു ചര്‍ച്ചയായത്. കുട്ടിഞ്ഞോയെ പ്ലേയിങ് ഇലവെനില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും 27 മിനിറ്റ് കളിക്കളത്തിലിറങ്ങിയ കുട്ടിഞ്ഞോ ബാഴ്‌സ ആരാധകരുടെ സ്‌നേഹവും സ്വന്തമാക്കിയാണ് മടങ്ങിയത്.  

ബാഴ്‌സയ്ക്കായി ആറാം തവണ കുട്ടിഞ്ഞോ കളത്തിലിറങ്ങുമ്പോള്‍ 63ാം മിനിറ്റില്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍ നില്‍ക്കുകയായിരുന്നു ടീം. കുറച്ച് സമയം മാത്രം കളിക്കളത്തിലുണ്ടായിരുന്ന കുട്ടിഞ്ഞോ മികച്ച കളി പുറത്തെടുത്തെന്നാണ് ബാഴ്‌സ ആരാധകര്‍ പറയുന്നത്. 

65 മിനിറ്റ് ഇനിയെസ്റ്റ കളിച്ചതിനേക്കാള്‍ നന്നായി 25 മിനിറ്റ് മൈതാനത്തിറങ്ങിയ കുട്ടിഞ്ഞോ കളിച്ചതായി ആരാധകര്‍ പറയുന്നു. ബാഴ്‌സയുടെ നല്ലതിനായിട്ടാണ് കുട്ടിഞ്ഞോയെ പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റിയതെന്നായിരുന്നു വാല്‍വെര്‍ദെയുടെ പ്രതികരണം. ജയിക്കാന്‍ വേണ്ടി ശ്രമിക്കുന്ന എന്റെ ടീമിന് ഗുണം ചയ്യുന്നതാണ് കുട്ടിഞ്ഞോയെ മാറ്റിയത്. കഴിഞ്ഞ ആഴ്ച കുട്ടിഞ്ഞോ ആദ്യ ഇലവനിലിറങ്ങി, ഈ ആഴ്ച ഇനിയെസ്റ്റ തുടങ്ങിയെന്നും വാല്‍വെര്‍ദെ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍