കായികം

ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത അത്ഭുത സിക്‌സ്; ബൗളറുടെ തലയില്‍ കൊണ്ട് ബൗണ്ടറി ലൈനിന് മുകളിലൂടെ പറന്നു

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് പ്രേമികളെ ഏറ്റവും ആവേശം കൊള്ളിക്കുന്നതില്‍ ഒന്ന് അവശ്വസനീയമാം വിധം ജനിക്കുന്ന സിക്‌സുകളാണ്. ക്രിക്കറ്റ് മൈതാനത്ത് വിചിത്രമായ പലതും കൗതുകമുണര്‍ത്തി നമുക്ക് മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ബൗളറുടെ തലയില്‍ കൊണ്ടതിന് ശേഷം ബൗണ്ടറി ലൈനിന് മുകളിലൂടെ കടന്ന സിക്‌സ് നമ്മള്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. 

എന്നാല്‍ അങ്ങിനെയൊന്നും കളിക്കളത്തില്‍ സംഭവിച്ചു. ന്യൂസിലാന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലായിരുന്നു വിചിത്രമായ സിക്‌സ് പറന്നത്. ഫോര്‍ഡ് ട്രോഫി ടൂര്‍ണമെന്റില്‍ ഒക്ലാന്റും കാന്റെബെറിയും തമ്മിലായിരുന്നു മത്സരം. ഇന്ത്യന്‍ വംശജന്‍ കൂടിയായ ഒക്ലാന്‍ഡിന്റെ ജീത്ത് റാവലിന്റെ ഷോട്ടാണ് കാന്റെര്‍ബറി ബൗളര്‍ അന്‍ഡ്യൂ എല്ലീസിന്റെ തലയില്‍ കൊണ്ട് സിക്‌സായി പറന്നത്. 

സ്‌ട്രെയിറ്റ് ബൗണ്ടറി ലക്ഷ്യം വെച്ച് ജീത്ത് ഉതിര്‍ത്ത ഷോട്ട് അങ്ങിനെ ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത രീതിയില്‍ സിക്‌സറായി പറന്നു. എന്നാല്‍ പന്ത് തലയില്‍ കൊണ്ട് കാന്റര്‍ബറി ബൗളര്‍ക്ക് കാര്യമായ പരിക്കുകള്‍ ഒന്നും ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ് ഓപ്പണിങ് താരം കൂടിയാണ് ജീത്ത്. അത്ഭുത സിക്‌സ് പിറന്ന കളിയില്‍ പത്ത് ഫോറും നാല് സിക്‌സും പറത്തി 149 റണ്‍സും ജീത്ത് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു