കായികം

എന്നും മൂന്നാം സ്ഥാനത്ത് തിളങ്ങിയ കോഹ് ലി എന്നെ മൂന്നാമനാക്കി; മൂന്നാം ട്വിന്റി20ക്ക് പിന്നാലെ റെയ്‌ന

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ട്വിന്റി20യില്‍ മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയാണ് തന്റെ തിരിച്ചുവരവിലെ ആദ്യ പരമ്പര റെയ്‌ന ആഘോഷിച്ചത്. ഇന്ത്യന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നതിനും, മധ്യനിരയില്‍ സ്ഥാനം കണ്ടെത്തുന്നതിനും ട്വിന്റി20ലെ പ്രകടനം തനിക്ക് നിര്‍ണായകമായിരുന്നുവെന്നാണ് മത്സര ശേഷം റെയ്‌ന പ്രതികരിച്ചത്.

തിരിച്ചുവരവിനായി ഞാന്‍ ഒരുപാട് അധ്വാനിച്ചിരുന്നു. ജിമ്മിലായാലും ഫീല്‍ഡിലായാലും നൂറ് ശതമാനം ഞാന്‍ നല്‍കി. വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. ദൈവം എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് എന്നെ വിശ്വസിപ്പിച്ച ഭാര്യയ്ക്കും നന്ദി പറയുകയാണെന്ന് റെയ്‌ന പറയുന്നു. 

തിരിച്ചുവരവില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചതില്‍ റെയ്‌നയ്ക്ക് കോഹ് ലിയോടും നന്ദി പറയാനുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിച്ചതിന്. ട്വിന്റി20ല്‍ മൂന്നാം  നമ്പറില്‍ മികച്ച രീതിയില്‍ കോഹ് ലിക്ക് ബാറ്റ്  ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ എനിക്ക് മൂന്നാം സ്ഥാനം കോഹ് ലി നല്‍കി. മാത്രമല്ല ആക്രമിച്ചു കളിക്കാനുള്ള ലൈസന്‍സും കോഹ് ലി തന്നു. എന്നില്‍ കോഹ് ലി വിശ്വസിച്ചുവെന്നും റെയ്‌ന പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി