കായികം

രാഹുല്‍ ദ്രാവിഡ് പ്രധാനമന്ത്രിയാവട്ടെ, തുല്യ വേതനം നടപ്പിലാക്കിയതിന് പിന്നാലെ ആരാധകരുടെ മുറവിളി

സമകാലിക മലയാളം ഡെസ്ക്

അണ്ടര്‍ 19 ലോക കിരീടത്തിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിച്ചതിന് പിന്നാലെ എല്ലാ കോണുകളില്‍ നിന്നുമുള്ള പ്രശംസയും രാഹുല്‍ ദ്രാവിഡിലേക്കായിരുന്നു. ന്യൂസിലാന്‍ഡില്‍ നിന്നും കപ്പുമായി മടങ്ങിയ ഇന്ത്യന്‍ സംഘത്തിന് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ബിസിസിഐയും മുന്നോട്ടു വന്നു. എന്നാല്‍ കോച്ചിനും കളിക്കാര്‍ക്കും, കോച്ചിങ് സ്റ്റാഫിനും വ്യത്യസ്ത തുക പ്രഖ്യാപിച്ച ബിസിസിഐ നടപടി വിമര്‍ശിക്കപ്പെട്ടു. 

ബിസിസിഐയുടെ നിലപാടിനെതിരെ മുന്നോട്ടു വന്നതാവട്ടെ രാഹുല്‍ ദ്രാവിഡ് തന്നെയും. പരിശീലകനായിരുന്ന ദ്രാവിഡിന് 50 ലക്ഷം രൂപയും, ടീം അംഗങ്ങള്‍ക്ക് 30 ലക്ഷം രൂപയും മറ്റ് കോച്ചിങ് സ്റ്റാഫിന് 20 ലക്ഷം രൂപ വീതവുമാണ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. 

എന്നാല്‍ പ്രതിഫലത്തിലെ വേര്‍തിരിവ് ശരിയല്ലെന്ന് ദ്രാവിഡ് തുറന്നു പറഞ്ഞു. അങ്ങിനെ ദ്രാവിഡിന്റെ നിലപാട് അംഗീകരിച്ച ബിസിസിഐ കോച്ചിങ് സ്റ്റാഫിന്റെ പ്രതിഫലവും തുല്യമാക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച ബിസിസിഐയുടെ ഈ പ്രഖ്യാപനം വന്നതിന് പിന്നാലെ വീണ്ടും ദ്രാവിഡിനെ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. 

നിസ്വാര്‍ഥമായ ദ്രാവിഡിന്റെ നടപടിയെ പുകഴ്ത്തി പുകഴ്ത്തി ദ്രാവിഡിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വരെ വേണമെന്നാണ് ഇപ്പോള്‍ പലരുടേയും ട്വീറ്റ്. ദ്രാവിഡിനെ പ്രധാനമന്ത്രിയായി നിര്‍ത്തുന്ന ഏതൊരു പാര്‍ട്ടിക്കും ഞാന്‍ വോട്ട് ചെയ്യുമെന്ന് വരെ പലരും പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും