കായികം

റയലിലേക്ക് എത്തുന്നതിന് മുന്‍പ് എന്നെ തൃപ്തിപ്പെടുത്തു, നെയ്മറിന്റെ ഉപാധി ഇങ്ങനെയാണ്‌

സമകാലിക മലയാളം ഡെസ്ക്

പരിക്കിന്റെ പിടിയിലേക്ക് വീണ പിഎസ്ജി സ്‌ട്രൈക്കര്‍ക്ക് റയലുമായി മാര്‍ച്ച് ഏഴിനുള്ള ഏറ്റുമുട്ടല്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മറിന്റെ പരിക്കിനെ ചൊല്ലിയുള്ള വാര്‍ത്തകള്‍ക്കിടയില്‍ റയലിലേക്ക് നെയ്മര്‍ ചേക്കുറുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഫുട്‌ബോള്‍ ലോകത്ത് പരക്കുന്നുണ്ട്. 

ബെര്‍നാബ്യുവിലേക്ക് കൂടുമാറുന്നതിന് നെയ്മര്‍ റയലിന് മുന്നില്‍ വെച്ച ഉപാധിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. റയലില്‍ എത്തുന്നതിന് മുന്‍പ് തന്നെ തൃപ്തിപ്പെടുത്താനാണ് നെയ്മര്‍ റയല്‍ മാനേജ്‌മെന്റിനോട്  ആവശ്യപ്പെട്ടതെന്നാണ് ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ക്രിസ്റ്റിയാനോയ്ക്ക് റയല്‍ നല്‍കുന്ന പ്രതിഫലത്തിന്റെ ഇരട്ടി നെയ്മര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തില്‍ 50 മില്യണ്‍ യൂറോ എന്ന പ്രതിഫലമാണ് നെയ്മര്‍ ലക്ഷ്യം വയ്ക്കുന്നത്. ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ഇത്. മാത്രമല്ല, മെസിയുടെ വരുമാനത്തിന് അടുത്ത് നില്‍ക്കുകയും ചെയ്യുന്നു നെയ്മറിന്റെ ആവശ്യം. 

അതിനിടെ ചാമ്പ്യന്‍സ് ലീഗ് ജയിക്കുന്നതിന് വേണ്ടിയാണ് നെയ്മര്‍ പിഎസ്ജിയിലേക്കെത്തിയതെന്നായിരുന്നു ബ്രസീലിയന്‍ മുന്‍ താരം കഫുവിന്റെ പ്രതികരണം. ഫുട്‌ബോള്‍ ലോകത്തിന് താന്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നെയ്മറിന് അറിയാം. റയലിലേക്ക് ചേക്കേറാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ അത്  നമുക്ക് തടയാനാവില്ല. റയലിലേക്ക് പോകണമെന്ന് പറഞ്ഞ് നമുക്ക് അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കില്ലെന്നും കഫു ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം