കായികം

ധോനിയെ വെല്ലുവിളിച്ച് റെയ്‌നയുടെ ബൗളിങ്; തുടരെ ബൗണ്ടറി വഴങ്ങിയപ്പോള്‍ ധോനി തന്നെ ശരി

സമകാലിക മലയാളം ഡെസ്ക്

ധോനിയോട് മാനസീകമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ക്രിക്കറ്റ് താരങ്ങളില്‍ ഒന്നാമനാണ് സുരേഷ് റെയ്‌ന. ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ധോനി ആദ്യം പങ്കുവയ്ക്കുന്നത് റെയ്‌നയുമായിട്ടായിരുന്നു എന്നത് തന്നെ ഇതിന് തെളിവാണ്.

ധോനിയുടെ മനസറിഞ്ഞ് റെയ്‌ന കളിക്കളത്തില്‍ നില്‍ക്കുമെന്നുമൊക്കെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉള്‍പ്പെടെ ആരാധകര്‍ പറയുന്നത്. പക്ഷേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വിന്റി20യില്‍ റെയ്‌ന ധോനി പറഞ്ഞത്  അനുസരിച്ചില്ലെന്ന് മാത്രമല്ല, ധോനി പറഞ്ഞതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

അവസാന ട്വിന്റി20യില്‍ പതിനാലാം ഓവര്‍ എറിയുന്നതിനായിട്ടായിരുന്നു റെയ്‌ന എത്തിയത്.  ആദ്യ മൂന്ന്  ബോളില്‍ മൂന്ന് റണ്‍സ് മാത്രം വി്ട്ടുകൊടുത്ത് റെയ്‌ന നില്‍ക്കുമ്പോള്‍ സ്റ്റംമ്പ് മൈക്കിന് പിന്നില്‍ നിന്നും ധോനിയുടെ നിര്‍ദേശം വന്നു. സ്റ്റമ്പിന് നേര്‍ക്ക് നേരെ ഫാസ്റ്റായി എറിയരുത് എന്ന് ധോനി റെയ്‌നയ്ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ റെയ്‌ന ധോനി ചെയ്യരുത്  എന്ന് പറഞ്ഞത് തന്നെ  ചെയ്തു. തുടരെ തുടരെ ബൗണ്ടറിയടിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്രിസ്റ്റ്യാന്‍ ജോങ്കര്‍ റെയ്‌നയെ നേരിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി