കായികം

ബ്ലാസ്‌റ്റേഴ്‌സിന് പിറകെ മോഹന്‍ ബഗാന്‍ കോച്ചും രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മുളന്‍സ്റ്റീന്റെ രാജിക്ക് തൊട്ടുപിറകെ മോഹന്‍ ബഗാന്‍ പരിശീലകന്‍ സഞ്‌ജോയ് സെനും രാജിവെച്ചു.മോഹന്‍ ബഗാന് ചെന്നൈ സിറ്റിയോടേറ്റ ദയനീയ പരാജയമാണ് സഞ്‌ജോയ് സെന്നിനെ രാജിയില്‍ എത്തിച്ചത്.

ഇന്ന് വിജയത്തില്‍ കുറഞ്ഞ ഒന്നും സഞ്‌ജോയ് സെന്നിന് ആശ്വാസം നല്‍കുമായിരുന്നില്ല. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ന് പരാജയപ്പെട്ടതോടെ മാനേജ്‌മെന്റിനെ കാത്തുനില്‍ക്കാതെ സെന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. 7 മത്സരങ്ങളില്‍ നിന്നായി 10 പോയന്റുമാത്രമുള്ള ബഗാന്‍ ഇപ്പോള്‍ ഐ ലീഗ് ടേബിളില്‍ വളരെ പിറകിലാണ്.

സെന്നിന്റെ പത്ര സമ്മേളനത്തിനു നേരെ മോഹന്‍ ബഗാന്‍ ആരാധകര്‍ കല്ലെറിഞ്ഞതായും പരാതിയുണ്ട്. ചെല്‍സിക്ക് കിരീടം നേടിക്കൊടുത്ത ശേഷമാണ് മൗറീന്യോ രാജിവെച്ചത്.അതുകൊണ്ട് ഈ രാജിയൊന്നും വലിയ കാര്യമല്ല എന്നും സഞ്‌ജോയ് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്