കായികം

കുറച്ചു കൂടി സമയം വേണം, കോര്‍ട്ടിലെ കരുത്ത് തിരിച്ചു പിടിക്കാന്‍;  ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്മാറി സെറീന പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഞാന്‍ അടുത്തെത്തിയിരുന്നു. എന്നാല്‍ കിരീടം ഉയര്‍ത്താന്‍ കഴിയും വിധം ശക്തമായ നിലയിലേക്ക് എത്തിയിട്ടില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷം സെറീന വില്യംസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

ഒരു വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച്, ഒരു കുരുന്ന് ജീവനെ വയറ്റിനുള്ളില്‍ ഒളിപ്പിച്ച് സെറീന പെണ്‍കരുത്തിന്റെ ഭംഗി വിളിച്ചു പറഞ്ഞത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് ഒരു വര്‍ഷത്തിന് ഇപ്പുറം ശ്രദ്ധ എത്തുമ്പോള്‍ അന്ന് വയറ്റിലൊളിപ്പിച്ച കുരുന്ന് ലോകത്തേക്ക് എത്തിയെങ്കിലും കളിക്കളത്തില്‍ ശക്തമായ തീരിച്ചു വരവിന് ഇനിയും സമയം വേണമെന്നാണ് സെറീന പറയുന്നത്. 

കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം അബുദാബിയിലായിരുന്നു സെറീന ആദ്യമായി കോര്‍ട്ടില്‍ ഇറങ്ങുന്നത്. ഇവിടെ ഫഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ജെലേന ഒസ്റ്റപെങ്കോ 23 തവണ ഗ്രാന്‍സ്ലാം സ്വന്തമാക്കിയ അമേരിക്കക്കാരിയെ തോല്‍പ്പിച്ചിരുന്നു.

അബുദാബിയിലെ മത്സരത്തിന് ശേഷം,  ഞാന്‍ അടുത്തെത്തി കഴിഞ്ഞു. എന്നാല്‍ എവിടെ  എത്തണമെന്നാണോ ഞാന്‍ ആഗ്രഹിച്ചത് അവിടെ എത്തിയിട്ടില്ലെന്നായിരുന്നു സെറീന പ്രതികരിച്ചത്. എല്ലാ അര്‍ഥത്തിലും തയ്യാറായതിന് ശേഷം മാത്രം കോര്‍ട്ടിലേക്ക് പോകു എന്നാണ് എന്റെ പരിശീലകരും ടീം അംഗങ്ങളും പറയുന്നത്. 

എനിക്ക് മത്സരിക്കാന്‍ സാധിക്കും. പക്ഷേ വെറുതെ മത്സരിക്കുകയല്ല എനിക്ക് വേണ്ടത്. മികച്ച കളി പുറത്തെടുക്കാന്‍ കഴിയണം. അതിന് കുറച്ചു കൂടി സമയം എനിക്ക് ആവശ്യമാണ്. അതെന്നെ നിരാശപ്പെടുത്തുന്നുണ്ട് എങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കേണ്ടതില്ല എന്നാണ് തന്റെ തീരുമാനമെന്ന് സെറീന വ്യക്തമാക്കുന്നു. 

സെറീനയ്ക്ക് മുന്‍പ് മുന്‍ ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറേയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?