കായികം

കൂടെ കളിക്കാന്‍ ഇന്ത്യയോട് യാചിക്കരുത്; ഇന്ത്യയുമായി കളിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്റെ ക്രിക്കറ്റ് മരിക്കില്ലെന്ന് ജാവേദ് മിയാന്‍ദാദ്‌

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: തങ്ങള്‍ക്കൊപ്പം കളിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയോട് യാചിക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് പാക് മുന്‍ താരം ജാവേദ് മിയന്‍ദാദ്. അവര്‍ക്ക് നമുക്കൊപ്പം കളിക്കണമെന്നില്ല, അത് അങ്ങിനെ തന്നെയാവട്ടെ. ഇന്ത്യയുമായി കളിക്കാതിരിക്കുന്നതിന്റെ പേരില്‍ നമ്മുടെ ക്രിക്കറ്റ് ഇല്ലാതായി പോകുന്നില്ലെന്ന് മിയന്‍ദാദ് പറഞ്ഞു. 

നമുക്ക് ഒപ്പം കളിക്കാന്‍ ഇന്ത്യ തയ്യാറല്ല എന്നത് മറന്ന് മുന്നോട്ട് പോവുകയാണ് നമ്മള്‍ ചെയ്യേണ്ടത്. കഴിഞ്ഞ പത്ത് വര്‍ഷമായി പാക്കിസ്ഥാനുമായി ഇന്ത്യ കളിച്ചിട്ടില്ല. അതുകൊണ്ടെന്താണ്? നമ്മുടെ ക്രിക്കറ്റ് പരാജയപ്പെട്ടുവോ? ചാമ്പ്യന്‍സ് ട്രോഫിയിലെ ജയം ഉള്‍പ്പെടെ നമ്മുടെ വിജയത്തിന്റെ ഉദാഹരണമാണ്. 

പാക്കിസ്ഥാനില്‍ ക്രിക്കറ്റ് മരിക്കില്ല. 2009ന് ശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും പാക്കിസ്ഥാനില്‍ കളിക്കാന്‍ സാധിക്കാതിരുന്നിട്ടും നമ്മള്‍ അതിനെയെല്ലാം അതിജീവിച്ചിരുന്നതായി ജാവേദ് മിയന്‍ദാദ് ചൂണ്ടിക്കാട്ടുന്നു. 

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ ഉഭയകക്ഷി പരമ്പരകള്‍ നടത്തേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. പാക്കിസ്ഥാനുമായി പരമ്പര സംഘടിപ്പിക്കുന്നതിന് ബിസിസിഐ ഇടയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു എങ്കിലും വേണ്ടെന്ന നിര്‍ദേശമായിരുന്നു മോദി സര്‍ക്കാര്‍ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍