കായികം

ക്രിക്കറ്റ് ഇടവേള മകള്‍ ശിവയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം ആഘോഷിച്ച് ധോണി (വീഡിയോ കാണാം) 

സമകാലിക മലയാളം ഡെസ്ക്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദര്‍ സിങ് ധോണിക്ക് ഏറ്റവും പ്രിയം കുടുംബവുമൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങളാണ്. പ്രത്യേകിച്ച് മകള്‍ ശിവയോടൊപ്പമുള്ള വേളകള്‍. ഇത്തവണ ക്രിക്കറ്റിലെ ഇടവേള ധോണി ആഘോഷിക്കുന്നതും മകള്‍ ശിവയ്‌ക്കൊപ്പം തന്നെ. ഇപ്രാവശ്യം ശിവയുടെ കൂട്ടുകാരും ധോണിക്ക് ഒപ്പം കൂടിയിട്ടുണ്ട്. 

ശിവയാകട്ടെ വീഡിയോകളിലൂടെ ഇതിനോടകം തന്നെ താരമായികഴിഞ്ഞു. ഇത്തവണ രാജകുമാരിയായെത്തിയാണ് ശിവ എല്ലാവരുടെയും മനം കവര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള നൃത്ത പരിപാടിക്കായാണ് ശിവ രാജകുമാരിയെപോലെ തിളങ്ങിയത്. വാര്‍ഷികാഘോഷങ്ങളില്‍ മകളുടെ പ്രകടനം നേരില്‍കണ്ട് ആസ്വദിക്കാന്‍ ധോണി ഭാര്യ സാക്ഷിയ്‌ക്കൊപ്പം സ്‌കൂളില്‍ എത്തിയിരുന്നു. ഇതിനിടെയാണ് ശിവയുടെ കൂട്ടുകാര്‍ക്കൊപ്പവും ധോണി കുറച്ചുസമയം ചിലവിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്