കായികം

ദാ ഇവിടെ പേസ് ബൗളിങ്ങിന്റെ വസന്തം വിരിയുന്നുണ്ട്‌; ഓസീസിനെ തകര്‍ത്തത് 140 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞെത്തിയ പന്തുകളുമായി

സമകാലിക മലയാളം ഡെസ്ക്

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ തിളങ്ങിയായിരുന്നു അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യ ഓസീസിനെ തകര്‍ത്തുവിട്ടത്. മികച്ച ടോട്ടല്‍ മുന്നില്‍ വെച്ച് ബൗളിങ്ങിനിറങ്ങിയ പൃഥ്വി ഷായും സംഘവും ഓസീസ് ബാറ്റിങ് നിറയെ വിറപ്പിച്ചാണ് 100 റണ്‍സിന്റെ ജയം നേടിയത്. 

തുടര്‍ച്ചയായി മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണം. അതും കൃത്യമായ ലൈനിലും ലെങ്തിലും. സച്ചിനുമായി താരതമ്യം ചെയ്യപ്പെട്ട് പൃഥ്വി ഷാ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തുമ്പോള്‍ തന്നെയാണ് പേസ് ബൗളിങ്ങില്‍ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് പറഞ്ഞ് കമലേഷ് നഗര്‍കോതിയുടേയും ശിവം മവിയുടേയും  പ്രകടനം വരുന്നത്. 

145 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവരുന്ന കംലേഷിന്റെ ഡെലിവറി ഓസീസ് താരം വില്‍ സതര്‍ലാന്റിന്റെ ലെഗ് സ്റ്റമ്പിനെ കുഴയ്ക്കിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചായിരുന്നു. മത്സരത്തിന്റെ 15ാം ഓവറില്‍ തന്റെ കഴിവ് ലോകത്തിന് നേര്‍ക്ക് വെച്ചായിരുന്നു കംലേഷിന്റെ ബൗളിങ്. 146.8 വേഗതയിലായിരുന്നു ആ ഓവറില്‍ കംലേഷിന്റെ പന്ത് എത്തിയത്. 

ഏഴ് ഓവര്‍ എറിഞ്ഞ കംലേഷ് 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പിഴുതത്. ഒപ്പത്തിനൊപ്പം നിന്നെറിഞ്ഞ ശിവം മവി 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ ജയത്തിന് വേഗത കൂട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു