കായികം

അനുകൂല്‍ റോയിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് പാപ്പുവ ന്യൂഗിനിയ ; കൗമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍ : അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. പത്തുവിക്കറ്റിനാണ് ഇന്ത്യന്‍ യുവനിര ദുര്‍ബലരായ പാപ്പുവ ന്യൂഗിനിയയെ തകര്‍ത്തത്. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂഗിനിയ 21 ഓവറില്‍ വെറും 64 റണ്‍സിന് എല്ലാവരും കൂടാരം കയറി. 6.5 ഓവറില്‍ 14 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ അനുകൂല്‍ റോയിയാണ് പാപ്പുവയെ തകര്‍ത്തത്. 15 റണ്‍സെടുത്ത ഒവിയ സാമാണ് പാപ്പുവയുടെ ടോപ്‌സ്‌കോറര്‍. സിമോണ്‍ അടായി 13 ഉം, സിനാക അരുവ 12 ഉം റണ്‍സെടുത്തു. പാപ്പുവ നിരയിലെ അഞ്ചുപേര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 

65 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന്‍ പ്രിഥ്വി ഷായുടെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ പത്തുവിക്കറ്റിന്റെ അനായാസ ജയം നേടി. വെറും എട്ട് ഓവറിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. 39 പന്തില്‍ 57 റണ്‍സെടുത്ത പ്രിഥ്വിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 

പ്രിഥ്വിയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറിയാണിത്. ഒമ്പത് റണ്‍സെടുത്ത മനോജ് കാല്‍റ പ്രിഥ്വിക്ക് മികച്ച പിന്തുണ നല്‍കി. ആദ്യ മല്‍സരത്തില്‍ രാഹുല്‍ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇറങ്ങുന്ന ഇന്ത്യ, മുന്‍ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 100 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. അഞ്ചുവിക്കറ്റെടുത്ത അനുകൂല്‍ റോയിയാണ് കളിയിലെ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍