കായികം

"ആ സാധനം ഉള്ള ആരും ഇല്ലേ ??" കോപ്പല്‍ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ കാരണം താനെന്ന വാര്‍ത്തക്കെതിരെ സി കെ വിനീത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണം താനാണെന്ന വാര്‍ത്തക്കെതിരെ സികെ വിനീത് രംഗത്ത്. ട്വിറ്ററിലൂടെയാണ് വിനീത് വാര്‍ത്തക്കെതിരെ പ്രതികരിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിനെതിരെയാണ് വിനീതിന്റെ രൂക്ഷവിമര്‍ശനം. 

സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു. ആ ഹെഡ്‌ലൈനില്‍ ഇത്തിരി മാന്യത കാണിക്കാമായിരുന്നു. നിങ്ങളുടെ വെബ്‌ഡെസ്‌കില്‍ ആ സാധനം ഉള്ള ആരും ഇല്ലേ ?? സി കെ വിനീത് ട്വിറ്ററിലൂടെ ചോദിച്ചു. 

സി കെ വിനീതിന് പിന്തുണയുമായി സഹതാരം റിനോ ആന്റോയും രംഗത്തെത്തി. ആ സാധനം ഉള്ള ആരും ഇല്ലേ ?? എന്ന വിനീതിന്റെ ചോദ്യം തന്നെയാണ് റിനോയും ട്വീറ്റ് ചെയ്തത്. 

ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയിലെ സൂപ്പര്‍താരമായ മെഹ്താബ് ഹുസൈനെ ഐഎസ്എല്‍ പ്ലെയര്‍ ഡ്രാഫ്റ്റിലൂടെ നിലനിര്‍ത്താനാണ് സ്റ്റീവ് കോപ്പല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സന്ദേശ് ജിങ്കന്‍, സി കെ വിനീത് എന്നിവരെ നിലനിര്‍ത്താനായിരുന്നു ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ പുതുക്കാന്‍ കോപ്പല്‍ താല്‍പ്പര്യം കാണിച്ചില്ല എന്നായിരുന്നു റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ