കായികം

ഇന്ത്യ പതറുന്നു; വിജയലക്ഷ്യം 287 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

സെഞ്ചുറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. വലിയ ലീഡ് ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ മുഹമ്മദ് ഷമിയും ബുംമ്രയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു. രണ്ടാം ഇന്നിംഗിസില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് 258 റണ്‍സ് മാത്രമാണ്.

അവസാന അഞ്ചുവിക്കറ്റുകള്‍ വീണത് സ്‌കോര്‍ ബോര്‍ഡില്‍ 49 റണ്‍സ് നേടുന്നതിനിടെയായിരുന്നു. ഷമി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംമ്ര മൂന്നും വിക്കറ്റും ഇഷാന്ത് ശര്‍മ രണ്ടുവിക്കറ്റും വീഴ്ത്തി. എബി ഡിവില്ല്യേഴ്‌സിന്റെയും എല്‍ഗാറിന്റെയും ഡുപ്ലസിയുടെ മികച്ച  പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. 

രണ്ടാം ടെസ്റ്റിനിറങ്ങിയ കോഹ്‌ലിയ്ക്കും സംഘത്തിനും വിജയത്തിനും പരമ്പര നഷ്ടത്തിനുമിടയില്‍ ഇനി വെറും 287 റണ്‍സിന്റെ ദൂരമാണുള്ളത്. ഇതിനിടയില്‍ 16 റണ്‍സ് എടുക്കുന്നതില്‍ ഇന്ത്യുടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിഒരു ദിവസത്തെ കളി പൂര്‍ണ്ണമായും ശേഷിക്കെ ദക്ഷിണാഫ്രിക്കയെ പരാജയപ്പടുത്തുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു