കായികം

മൂന്നാം ടെസ്റ്റില്‍ സാഹയ്ക്ക് പകരം ദിനേശ് കാര്‍ത്തിക് ടീമില്‍; മാറ്റം സാഹയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്

ക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് കളിക്കും. സാഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ വ്യക്തമാക്കി. ആദ്യത്തെ ടെസ്റ്റിന് ശേഷമുള്ള പരിശീലനത്തിനിടെയാണ് സാഹയ്ക്ക് പരിക്കേറ്റത്. 

സാഹ പരിക്കിന്റെ പിടിയിലായതോടെ രണ്ടാം ടെസ്റ്റില്‍ പാര്‍ത്തീവ് പട്ടേല്‍ ടീമില്‍ ഇടം പിടിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് സാഹ കാഴ്ചവെച്ചത്. ഒരു മാച്ചില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്തതിന്റെ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോഡ് ഒന്നാം ടെസ്റ്റില്‍ സാഹ തകര്‍ത്തിരുന്നു. 

 2014 ല്‍ ധോണി നേടിയ ഒന്‍പത് വിക്കറ്റ് റെക്കോഡാണ് സാഹ മറികടന്നത്. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലായി അഞ്ച് വീതം ക്യാച്ചാണ് സാഹ എടുത്തത്. ഒരു മാച്ചില്‍ പത്ത് ക്യാച്ചെടുക്കുന്ന അഞ്ചാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന സ്ഥാനവും താരം നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു