കായികം

ഐസിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കൊഹ്‌ലി മികച്ച താരം

സമകാലിക മലയാളം ഡെസ്ക്

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലിക്ക്. ഏകദിനത്തിലെ മികച്ച ക്രിക്കറ്ററും കൊഹ് ലിയാണ്.
ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് കോലി പുരസ്‌കാരത്തിന് അര്‍ഹനായത്. 

സ്റ്റീവ് സ്മിത്താണ് 2017ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍. കോലിയെ 2017ലെ മികച്ച ഏകദിനതാരമായും മികച്ച ക്യാപ്റ്റനായും തെരഞ്ഞെടുത്തു. ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹലിനെ ട്വന്റി20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ചാഹലിന്റെ പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഇത് രണ്ടാം തവണയാണ് കൊഹ്‌ലി ഏകദിന ക്രിക്കറ്റിലെ മികച്ച താരമാവുന്നത്. 2012ലും കോലി മികച്ച ഏകദിനതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒരു ഇന്ത്യന്‍ താരം ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രവിചന്ദ്ര അശ്വിനായിരുന്നു ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. കോലിക്ക് പുറമെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, പാക്കിസ്ഥാന്‍ താരം ഹസന്‍ അലി എന്നിവരായിരുന്നു മികച്ച ഏകദിനതാരത്തിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.തുടര്‍ച്ചായി ഇത് രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ താരങ്ങള്‍ വലിയ നേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് സെഞ്ച്വുറിയും കൊഹ് ലി നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ