കായികം

ഏകദിനത്തില്‍ ഒന്നാമത് തങ്ങളെന്ന് ഇംഗ്ലണ്ട്; ഓസ്‌ട്രേലിയക്ക് അതേ നാണയത്തില്‍ മറുപടി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ആഷസിലെ പരാജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇംഗ്ലണ്ട്. രണ്ടാം ഏകദിനമത്സരവും ഇംഗ്ലണ്ട് സ്വന്തമാക്കി. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ജോ റൂട്ട് ആണ് കളിയിലെ താരം. ആരോണ്‍ ഫിഞ്ചിന്റെ ശതകത്തിന്റെ ബലത്തില്‍ 270 റണ്‍സ് നേടിയ ഓസ്‌ട്രേലിയയ്‌ക്കെതിരെ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

ജോ റൂട്ട് പരാജയപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്‌റ്റോ(60), അലക്‌സ് ഹെയില്‍സ്(57), ഓയിന്‍ മോര്‍ഗന്‍(21), ജോസ് ബട്!ലര്‍(42) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ടീമിനു തുണയായി. ഏഴാം വിക്കറ്റില്‍ ഒത്തൂകടിയ ക്രിസ് വോക്‌സ്(39*)ജോ റൂട്ട്(46*) സഖ്യമാണ് ടീമിനു കൂടുതല്‍ നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചത്. 44.2 ഓവറില്‍ 274 റണ്‍സ് നേടി ഇംഗ്ലണ്ട് പരമ്പരയില്‍ 20നു മുന്നിലെത്തി.

മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ജൈ റിച്ചാര്‍ഡ്‌സണ്‍ 2 വിക്കറ്റും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി