കായികം

കുട്ടിഞ്ഞോയെ പോലെ ഫ്രീകിക്ക് ആദം എടുക്കുമോ? പകരക്കാരനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് തിടുക്കമില്ലെന്ന് ക്ലോപ്പ്‌

സമകാലിക മലയാളം ഡെസ്ക്

കുട്ടിഞ്ഞോയെ ലിവര്‍പൂളില്‍ നിന്നും വിടുന്നതില്‍ പ്രധാനമായും എതിര്‍പ്പുയര്‍ന്നത് ക്ലോപ്പില്‍ നിന്നായിരുന്നു. കുട്ടിഞ്ഞോയേയും ബാഴ്‌സയേയും ബന്ധിപ്പിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ സീസണില്‍ പടര്‍ന്നപ്പോള്‍ തന്നെ കുട്ടിഞ്ഞോ പോയാല്‍ താന്‍ ക്ലബില്‍ ഉണ്ടാകില്ലെന്ന നിലപാടായിരുന്നു ക്ലോപ്പ് സ്വീകരിച്ചിരുന്നത്. 

എന്നാല്‍ ബാഴ്‌സയില്‍ കളിക്കാനുള്ള കുട്ടിഞ്ഞോയുടെ താത്പര്യവും, ബാഴ്‌സയ്ക്ക് കുട്ടിഞ്ഞോയിലുള്ള താത്പര്യവും കൂടിയായതോടെ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ബാഴ്‌സ കുപ്പായത്തിലേക്കെത്തി. എന്നാല്‍ കുട്ടിഞ്ഞോ തീര്‍ത്ത വിടവ് അടുത്തെങ്ങും നികത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ക്ലോപ്പ് ഇപ്പോള്‍ പറയുന്നത്. 

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ കുട്ടിഞ്ഞോയ്ക്ക് പകരം താരത്തെ ക്ലബിലെത്തിക്കാന്‍ ശ്രമം ഉണ്ടാവില്ലെന്നാണ് ക്ലോപ്പ് വ്യക്തമാക്കുന്നത്. പണത്തെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. പണത്തെ കുറിച്ച് ചിന്തിക്കണമെന്ന് ആരും തന്നോട് പറഞ്ഞിട്ടുമില്ല. എന്നും ശരിയായ കാര്യം ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. 

എന്നാല്‍ പണം ചിലവാക്കുന്നതില്‍ ഞങ്ങള്‍ മടി കാണിച്ചിട്ടുമില്ല. ഇവിടെ പണമല്ല വിഷയം. ശരിയായ തീരുമാനം എടുക്കുക  എന്നതാണ് പ്രധാനമെന്നും ക്ലോപ്പ് പറയുന്നു. ആദം ലല്ലനയെ കുട്ടിഞ്ഞോയുടെ പകരക്കാരനായി ഞാന്‍ കാണുന്നില്ല. മികച്ച ഒഫന്‍സീവ് മിഡ്ഫീല്‍ഡറാണ് ആദം. എന്നാല്‍ കുട്ടിഞ്ഞോയുടേത് പോലെ ഫ്രികിക്ക് എടുക്കാന്‍ ആദത്തിന് സാധിക്കുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരമെന്നും ക്ലോപ്പ് ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു