കായികം

80ാം റാങ്ക് താരം ചിറകൊന്ന് ഒടിച്ചെങ്കിലും ക്വാര്‍ട്ടറിലേക്ക് പറന്ന് ഫെഡറര്‍

സമകാലിക മലയാളം ഡെസ്ക്

19 ഗ്രാന്‍സ്ലാമുകള്‍ കൊയ്ത ലോക രണ്ടാം നമ്പര്‍ താരത്തെ അനായാസ ജയത്തിലേക്ക് വിടാന്‍ റാങ്കിങ്ങില്‍ 80ാം സ്ഥാനത്ത് നില്‍ക്കുന്ന ഹംഗേറിയന്‍ താരം മര്‍ടണ്‍ ഫക്‌സോവിക്‌സ് തയ്യാറായിരുന്നില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയെങ്കിലും, ഫെഡററിന്റെ കളി ആരാധകരെ തൃപ്തിപ്പെടുത്തുന്നില്ല. 

ഒരു ഗ്രാന്‍ഡ്സ്ലാം മത്സരത്തില്‍ പറയത്തക്ക നേട്ടമൊന്നും ഇതുവരെ സ്വന്തമാക്കാന്‍ സാധിക്കാത്ത താരമായിരുന്നു ഫക്‌സോവിക്‌സ് ഒസ്‌ട്രേലിയന്‍ ഓപ്പണില്‍ എത്തുന്നത് വരെ. എന്നാല്‍ മൂന്ന് റൗണ്ടുകള്‍ വിജയിച്ചെത്തിയ ഹംഗേറിയന്‍ താരത്തിന്റെ ആത്മവിശ്വാസത്തിന് മുന്നില്‍ ഫെഡറര്‍ക്ക് ജയിച്ചു കയറാന്‍ വിയര്‍ക്കേണ്ടി വന്നു. 6-4, 7-6, 6-2 എന്നിങ്ങനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ഫെഡറര്‍ ജയം പിടിച്ചത്. 

1977ല്‍ കെന്‍ റോസ് വെല്ലിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ഫെഡറര്‍ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി