കായികം

സാഞ്ചസിന്റെ പ്രതിഫലം യുനൈറ്റഡില്‍ മുറുമുറുപ്പുണ്ടാക്കുന്നു; പ്രതിഫലം ഇരട്ടിയാക്കണമെന്ന് പോഗ്ബ

സമകാലിക മലയാളം ഡെസ്ക്

പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ വിലയ്ക്ക മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുകയാണ് അലക്‌സിസ് സാഞ്ചസ്. സാഞ്ചസിന് നല്‍കുന്ന വന്‍ പ്രതിഫലം യുനൈറ്റഡില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നതിന്റെ സൂചനയാണ് പോഗ്ബ നല്‍കുന്നത്. 

ആഴ്ചയില്‍ 450,000 യൂറോ സാഞ്ചസിന് നല്‍കുമ്പോള്‍ തന്റെ പ്രതിഫലത്തില്‍ അതിനനുസരിച്ച് വര്‍ധനവുണ്ടാകണമെന്നാണ് പോഗ്ബയുടെ ആവശ്യം. 200,000 യൂറോയുടെ വീക്ക് കോണ്‍ട്രാക്റ്റ് പോഗ്ബയുടെ മൂല്യത്തിനോട് യോജിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് മിനോ റയോള ഫ്രഞ്ച് താരത്തെ ബോധ്യപ്പെടുത്തുമെന്നാണ് ദി മിററിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

2016ല്‍ 89 മില്യണ്‍ യൂറോയ്ക്കായിരുന്നു പോഗ്ബ യുവന്റ്‌സില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തിയത്. മൂന്ന് വര്‍ഷം കൂടി യുനൈറ്റഡുമായുള്ള കരാര്‍ തുടരും. പോഗ്ബയെ കൂടാതെ സാഞ്ചസിന്റെ വരവിന് പിന്നാലെ തങ്ങളുടെ മൂല്യത്തിന് അനുസരിച്ചുള്ള പ്രതിഫലമല്ല തങ്ങള്‍ക്കിപ്പോള്‍ ലഭിക്കുന്നതെന്ന വിലയിരുത്തലാണ് യുനൈറ്റഡിലെ മറ്റ് താരങ്ങള്‍ക്കുള്ളിലും ഉടലെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്