കായികം

ധോനി ദൈവം, ബട്ട്‌ലര്‍ മനുഷ്യന്‍; താരതമ്യവുമായെത്തിയ വോണിന്‌ആരാധകരുടെ പൊങ്കാല

സമകാലിക മലയാളം ഡെസ്ക്

ധോനി ദൈവം, ബട്ട്‌ലര്‍ മനുഷ്യനും...മഹേന്ദ്ര സിങ് ധോനിയേയും, ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറിനേയും താരതമ്യം ചെയ്ത ഇംഗ്ലണ്ട് മുന്‍ താരം മൈക്കിള്‍ വോണിന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 

നിലവിലെ ധോനിയുടേയും ബട്ട്‌ലറിന്റേയും ഫോം വിലയിരുത്തി ഇവരില്‍ ആരാണ് ഒന്നാമത് നില്‍ക്കുന്നതെന്ന് വോട്ട് രേഖപ്പെടുത്തി അഭിപ്രായം പറയാനായിരുന്നു മൈക്കിള്‍ വോണ്‍ ക്രിക്കറ്റ് പ്രേമികളോട് ആവശ്യപ്പെട്ടത്.

ഇരുവരുടേയും ഇപ്പോഴത്തെ ഫോം വിലയിരുത്തി നിങ്ങള്‍ ആരെ വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തും എന്ന് ചോദിച്ച് വോണ്‍ ട്വിറ്ററില്‍ ആരംഭിച്ച പോളിന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പൊങ്കാലയായിരുന്നു മറുപടി. പോളില്‍ 39 ശതമാനം പേര്‍ മാത്രം ബട്ട്‌ലറിനൊപ്പം നിന്നപ്പോള്‍ 61 ശതമാനമായിരുന്നു ധോനിക്ക് പിന്തുണയുമായി നിലയുറപ്പിച്ചത്. 

ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടി ബട്ട്‌ലര്‍ ടീമിനെ പരമ്പര ജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെയായിരുന്നു വോണ്‍ പോള്‍ ആരംഭിച്ചത്. എന്നാല്‍ ധോനിയെ ബട്ട്‌ലറുമായി താരതമ്യപ്പെടുത്തിയ വോണിന്റെ നടപടി അങ്ങിനെ അംഗീകരിച്ചു കൊടുക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ തയ്യാറായില്ല. വോണിനെ ഒരു ദയയുമില്ലാതെ അവര്‍ ട്രോളി. 

2017ലെ കണക്കുകള്‍ പരിശോധിച്ചാല്‍ 29 ഏകദിനങ്ങളില്‍ നിന്നും 788 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. 60.61 ആണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ആവറേജ്. കരിയറെടുത്താല്‍ 2011ലെ ലോക കപ്പിലും, 2007ലെ ട്വിന്റി20 ലോക കപ്പിലേക്കും, 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം ഇന്ത്യയെ ജയത്തിലേക്കെത്തിച്ചതിന്റെ പൊന്‍തൂവലും ധോനിയുടെ തൊപ്പിയിലുണ്ട്. 

മറുവശത്ത് ബട്ട്‌ലറാകട്ടെ 2017ല്‍ 288 റണ്‍സാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. 28.80 ശരാശരിയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം