കായികം

ഗോള്‍ 2018: ദേവഗിരിയെ തകര്‍ത്ത് മാര്‍ ഇവാനിയോസ് ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ 2018ല്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ തൃശൂര്‍ മാര്‍ ഇവാനിയോസ് കോളേജ് ക്വാര്‍ട്ടറില്‍ കടന്നു. സെന്റ് ജോസഫ് ദേവഗിരി കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇവാനിയോസ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്.

കളിയുടെ തുടക്കത്തില്‍ തന്നെ ഒത്തിണക്കത്തോടെ കളിച്ച മാര്‍ ഇവാനിയോസ് പതിനൊന്നാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. സാദിക്കിന്റെ വകയായിരുന്നു ഗോള്‍. തിരിച്ചടിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ദേവഗിരി കോളേജിന്റെ ശ്രമം വിഫലമായി.  രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് ഇവാനിയോസ് ലീഡ് നില ഉയര്‍ത്തി. ആഷിക്കായിരുന്നു ഗോളിന്റെ ശില്‍പ്പി. 74ാം മിനിറ്റില്‍ ഇവാനിയോസ് മൂന്നാമത്തെ ഗോള്‍ കൂടി നേടിയപ്പോള്‍ ദേവഗിരി ടീമിന് തിരിച്ചുവരവ് അസാധ്യമായിരുന്നു. 

നാളെ നടക്കുന്ന മത്സരങ്ങളില്‍ സെന്റ് തോമസ് കോളേജ് തൃശൂര്‍ എസ്എന്‍ കോളേജ് കണ്ണൂരിനെയും യൂണിവേഴ്്‌സിറ്റി കോളേജ് തിരുവനന്തപുരം ബസേലിയോസ് കോളേജ് കോട്ടയത്തെയും നേരിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)