കായികം

വീരു പാ...പാഗല്‍ ഹോ ഗയേ ഹേ; കോഹ് ലി എങ്ങിനെ പറയാതിരിക്കും

സമകാലിക മലയാളം ഡെസ്ക്

11.50 കോടി രൂപയ്ക്ക് ഉദന്കട്ടിനെ രാജസ്ഥാന്‍ റോയല്‍ സ്വന്തമാക്കിയതായിരുന്നു ഐപിഎല്‍ താര ലേലത്തിലെ രണ്ടാം ദിവസത്തിലെ ഹൈലൈറ്റ്. താര ലേലം പൊടിപൊടിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയാണെങ്കിലും ഇന്ത്യന്‍ നായകന്‍ കോഹ് ലി പ്രതികരിക്കാതിരിക്കുന്നില്ല.

ദക്ഷിണാഫ്രിക്കയിലാണെങ്കിലും താര ലേലത്തില്‍ തന്നെയായിരുന്നിരിക്കും ഇന്ത്യന്‍ താരങ്ങളുടെ ശ്രദ്ധ. പ്രത്യേകിച്ച് കിങ് കോഹ് ലിയുടെ. ജൊഹന്നാസ്ബര്‍ഗിലെ ഹോട്ടലില്‍ നിന്നും പുറത്തേക്ക് വരുന്നതിന് ഇടയില്‍ കോഹ് ലി വിരേന്ദര്‍ സെവാഗിനെ കുറിച്ച് പ്രതികരിച്ചുവെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വീരു പാ, പാഗല്‍ ഗോ ഗയേ ഹേ എന്ന് കോഹ് ലി പറയുന്നതായാണ് മിഡ് ഡേയുടെ വാര്‍ത്ത. കോഹ് ലി ഇങ്ങനെ പറയാനുണ്ടായ കാരണത്തെ കുറിച്ച് സ്ഥിരീകരണം ഇല്ലെങ്കിലും ഐപിഎല്‍ ലേലം തന്നെയായിരിക്കും വിഷയം എന്നാണ് സൂചന. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയുള്ള താര ലേലവുമായി തിരക്കിലായിരുന്നു സെവാഗ്. കെ.എല്‍.രാഹുലിനെ 11 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഇതാകാം കോഹ് ലിയുടെ പ്രതികരണത്തിന് പിന്നിലെന്നും പറയപ്പെടുന്നു. ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു രാഹുല്‍ ഇതുവരെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍