കായികം

പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍; 69 റണ്‍സിന് പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടി

സമകാലിക മലയാളം ഡെസ്ക്

അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ അപരാജിതരായി ഫൈനലിലേക്ക് കുതിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിന് മേല്‍ ആധികാരിക ജയം നേടിയത് ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. 

സെമിയില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. ഷുബ്മന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഷുബ്മനാണ് മാന്‍ ഓഫ് ദി മാച്ച്. ഓപ്പണര്‍മാരായയി ഇറങ്ങിയ പൃഥ്വി ഷായും മഞ്‌ജോത് കല്‍റയും 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ പാകിയാണ് മടങ്ങിയത്. 

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 29.3 ഓവറില്‍ 69 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി. പാക്കിസ്ഥാന്‍ ഒപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ മടക്കി ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കിയ ഇഷാന്‍ പോരെല്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാന്‍ പാക് ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയതോടെ വലിയ മാര്‍ജിനില്‍ ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. 

17 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇഷാന്റെ നാല് വിക്കറ്റ് നേട്ടം. ശിവ സിങ്ങും, റിയാന്‍ പരാഗും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)